15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

22-11-15 Sunday

ഗുരുവായൂരിനെ മാലിന്യമുക്തമാക്കാന്‍ 'പുണ്യം വൃന്ദാവനം'

posted on 22 November 2015
ഗുരുവായൂര്‍:  ഗുരുവായൂര്‍ ക്ഷേത്രനഗരിയെ മാലിന്യമുക്തമാക്കാന്‍ ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിപോലെ  പോലീസിന്റെ 'പുണ്യം വൃന്ദാവനം' പദ്ധതി.   ഡിഐജി പി. വിജയന്‍ ശനിയാഴ്ച ഗുരുവായൂരില്‍ പദ്ധതി പ്രഖ്യാപിച്ചു.
ഗുരുവായൂരിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, വിവിധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ പദ്ധതിയുടെ വിളംബരഘോഷയാത്ര നടത്തും. ക്ഷേത്രനഗരിയില്‍ ഗുരുവായൂര്‍ നഗരസഭയുടെ ആരോഗ്യവിഭാഗം കൃത്യമായ രീതിയില്‍ ശുചീകരണം നടത്തുന്നുണ്ടെങ്കിലും നഗരത്തെ മാലിന്യമുക്തമാക്കാന്‍ എല്ലാ കൈകളും ഒന്നിച്ചുചേരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നഗരം വൃത്തിയോടെ സൂക്ഷിക്കാന്‍ ഇവിടെയെത്തുന്ന തീര്‍ത്ഥാടകരില്‍ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത ഗായകന്‍ കെ.ജി. ജയന്‍ 'ശ്രീകോവില്‍ നട തുറന്നു' എന്ന ഗാനം ആലപിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ. ശാന്തകുമാരി, കൗണ്‍സിലര്‍മാരായ സുരേഷ് വാര്യര്‍, പ്രസാദ് പൊന്നരാശ്ശേരി, സെക്രട്ടറി രഘുരാമന്‍, എസിപി ആര്‍. ജയചന്ദ്രന്‍പിള്ള, രാധാകൃഷ്ണന്‍ കാക്കശ്ശേരി, ബാബു അണ്ടത്തോട്, ബി.കെ. ഹരിനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു
.