Posted on 22 August 2015 ചാവക്കാട് : കൊല്ലപ്പെട്ട ആര്‍ എസ് പി
നേതാവ് ടി പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ നാളെ ഞായറാഴ്ച്ച രാവിലെ പത്ത്
മണിക്ക് ചാവക്കാട് കൊല്ലപ്പെട്ട ഹനീഫയുടെ
വീട് സന്ദര്‍ശിക്കും. ആര്‍ എസ് പി ജില്ലാ ഭാരവാഹികള്‍ അറിയിച്ചതാണ് ഇക്കാര്യം.
തിരുവത്ര പുത്തന്‍കടപ്പുറം എ സി ഹനീഫ ഈ മാസം ഏഴാം തിയതിയാണ് കൊല്ലപ്പെട്ടത്.
കൊണ്ഗ്രസ്സിലെ എ ഐ ഗ്രൂപ്പ്
വഴക്കിനെതുടര്‍ന്ന്‍ നില നിന്ന സംഘര്‍ഷമാണ് കൊലപാതകത്തിലെത്തിയത്. രാത്രിയില്‍ വീട്ടില്‍
കയറിവന്ന സംഘം ഹനീഫയുടെ മാതാവിന്റെ മുന്നില്‍ വെച്ചാണ് കുത്തിക്കൊന്നത്. . |