posted on 22 July 2014 ചാവക്കാട് : ഈദ് ഗാഹ് ഈ വര്‍ഷവും നടത്താന്‍ മുതുവട്ടൂര്‍ മഹല്ല്
ഈദ്ഗാഹ് കമ്മിറ്റി തീരുമാനിച്ചു. പെരുന്നാള്‍ നമസ്കാരം ഖത്തീബ് സുലൈമാന്‍
അസ്ഹരിയുടെ നേതൃത്വത്തില്‍ നടക്കും. മഹല്ല് സെക്രട്ടറി എ.വി. മുഹമ്മദ് അധ്യക്ഷനായി.
യോഗത്തില്‍ ഈദ്ഗാഹ് കണ്‍വീനര്‍ വി.വി. ഷരീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ
വകുപ്പുകളുടെ കണ്‍വീനര്‍മാരായി പി.വി. ഉസ്മാന്, സി.കെ. ഹത്തീം ഇംബാര്‍ക്ക് , ആര്.വി.
റഷീദ്, കെ.വി. മുസ്തഖീം, കെ.വി. നാസര്‍, ആര്.വി. സാലിഹ് എന്നിവരെ തിരഞ്ഞെടുത്തു.. |