15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-06-15 Monday

താലൂക്കാശുപത്രിയില്‍ ദുബൈ കെ എം സി സി യുടെ നോമ്പു തുറക്ക് തുടക്കമായി

Posted on  22 June  2015
21-06-15 kmcc
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലം സി എച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്കാശുപത്രിയില്‍ ദുബൈ കെ എം സി സി യുടെ നോമ്പു തുറക്ക് തുടക്കം കുറിച്ചു.  റംസാനിനെ മുഴുവന്‍ ദിനത്തിലും ആശുപത്രിയിലെ രോഗികള്‍ക്കും, സഹായികള്‍ക്കും ജീവനക്കാര്‍ക്കും നോമ്പു തുറക്കുള്ള ഭക്ഷണം വിതരണം ചെയ്യും. കഴിഞ്ഞ ഏതാനും വര്‍ഷമായി സിഎച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ നോമ്പ്‌ തുറ നടന്നുവരുന്നു. സിഎച്ച് സെന്റര്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ ഹിമാമുദ്ധീന്‍ റംജജു സേഠ് ഉദ്ഘാടനം ചെയ്തു.  മുസ്‌ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍ വി അബ്ദുല്‍റഹീം അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ കരീം, തെക്കരകത്ത് കരീം ഹാജി, ടി കെ അബ്ദുല്‍ സലാം, മുഹമ്മദ് ഹാജി ഒരുമനയൂര്‍, എ എച്ച് സൈനുല്‍ ആബ്ദീന്‍, അലിക്കുട്ടി മണത്തല, ഹനീഫ് ചാവക്കാട്, ലത്തീഫ് പാലയൂര്‍, ഷാഫി തെക്കന്‍ഞ്ചേരി, ഷെജീര്‍ പുന്ന, അബൂബക്കര്‍ ലിബിത, റഹീം ചാവക്കാട്, റിയാസ് തെക്കന്‍ഞ്ചേരി, റാഫി വലിയകത്ത്, പി വി ഉമ്മര്‍ കുഞ്ഞി, അനസ് തിരുവത്ര, സുലൈഖ, ലൈല മജീദ് എന്നിവര്‍ സംബന്ധിച്ചു.