chavakkadonline logo
chavakkadonlinemalayalamtext

Home

22-02-12 Wednesday

വീടിന് തീപിടിച്ച സംഭവതിന്നുപിന്നില്‍ സാമൂഹ്യദ്രിഹികളെന്ന് സംശയം

posted on 22-02-12 www.chavakkadonline.com

ചാവക്കാട്‌: ഇടക്കഴിയൂരില്‍ വീട്ടുക്കാര്‍ വീട് പൂട്ടിപോയ സമയത്ത്‌ മുന്‍വശത്തെ മുറിക്കുള്ളില്‍ തീപിടിച്ച സംഭവതിന്നുപിന്നില്‍ സാമൂഹ്യദ്രിഹികളാണെന്ന്‍ സംശയിക്കുന്നു. ഉപജീവനമാര്‍ഗ്ഗം തടസപ്പെട്ട കുടുംബത്തിനു അടിയന്തിര സഹായം നല്‍കണമെന്ന് ഉണ്ണി എടക്കഴിയൂര്‍ ആവശ്യപ്പെട്ടു. മുറിയിലുണ്ടായിരുന്ന സാധന സാമഗ്രികളും മേല്‍ക്കൂരയും പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. മുറിക്കുള്ളില്‍ പൂട്ടിയിട്ടിരുന്ന പട്ടി വെന്തുമരിച്ചു. എടക്കഴിയൂര്‍ ചങ്ങാടം റോഡില്‍ കൊഴപ്പാട്ട് കാര്‍ത്തുവിന്‍റെ ഓടിട്ട വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി തീപിടിച്ചത്‌. മകന്‍ ശിവദാസന്‍റെ തെങ്ങ്മുറിക്കുന്നതിനുള്ള 15000 രൂപ വിലവരുന്ന ഉപകരണം, മൂന്ന് വീശുവല, ഹെല്‍മറ്റ്‌, കുട്ടികളുടെ സ്കൂള്‍ യൂണിഫോമുള്‍പ്പെടെ വീട്ടിലുള്ളവരുടെ വസ്ത്രങ്ങള്‍, മ്യൂസിക്‌ സിസ്റ്റം, ഡിവിഡി പ്ലെയര്‍, സ്പീക്കര്‍ ബോക്സ്, പണിയായുധങ്ങളായ കൊയ്ത്ത , വെട്ടുകത്തി, മരം മുറിക്കുമ്പോള്‍ ഉപയോഗിക്കുന്ന വടം തുടങ്ങിയ ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. വൈകുന്നേരം വീട് പൂട്ടി കാര്‍ത്തുവും കുടുംബവും ബന്ധുവീട്ടില്‍ പോയ സമയത്താണ് വീടിനുള്ളില്‍ തീ പിടിച്ചത്‌. തീ കത്തുന്നത്കണ്ട് അയല്‍വാസികളും വിവരമറിയച്ചതിനെതുടര്‍ന്ന്‍ എടക്കഴിയൂര്‍ ലൈഫ്‌കെയര്‍ പ്രവര്‍ത്തകരും എത്തിയാണ് തീയണച്ചത്‌. സമീപവാസികളുടെപ്രയത്നംമൂലം വീടിന്‍റെ മറ്റുഭാഗങ്ങളിലേക്ക് തീ പടരാതെ രക്ഷപ്പെട്ടു. ആരെങ്കിലും തീയിട്ടതാകാം എന്നാ സംശയത്തിന്‍മേല്‍ വീട്ടുകാര്‍ ചാവക്കാട്‌ പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. കാര്‍ത്തുവും മകന്‍ ശിവദാസനും ഭാര്യയും രണ്ട്കുട്ടികളുമാണ് വീട്ടില്‍ താമസിക്കുന്നത്. . തെങ്ങുകയറ്റം, മരം മുറക്കല്‍, പുഴയില്‍ വലവീശി മീന്‍ പിടിക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്ത് ഉപജീവനം നടത്തുന്ന ശിവദാസന്‍റെ പണിയായുധങ്ങള്‍ മുഴുവന്‍ അഗ്നിക്കിരയായി. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്തിലും വില്ലേജാഫീസിലും പരാതി നല്‍കിയിട്ടുണ്ട്.
 

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

22-02-12 Chavakad-House fire at Edakazhiyur copy

ഡിവൈഎഫ്‌ഐ ജില്ലാജാഥക്ക്  സ്വീകരണം

വീടിന് തീപിടിച്ച സംഭവതിന്നുപിന്നില്‍ സാമൂഹ്യദ്രിഹികളെന്ന് സംശയം

ലോറിയും ബൈക്കും കൂട്ടിയിടിച്ചു - ബൈക്ക്‌ യാത്രികന് ഗുരുതരമായ പരിക്കേറ്റു

വിവിധ ക്ഷേത്രങ്ങളില്‍ ഉത്സവം ആഘോഷിച്ചു

ജ്ഞാനപ്പാന പുരസ്‌കാരം താമരശ്ശേരി ശങ്കരന്‍ ഭട്ടതിരിക്ക്

പുന്നയൂര്‍ക്കുളം സ്വദേശി അബുദാബിയില്‍ മരണമടഞ്ഞു

ചേറ്റുവ ടോള്‍ സമരം- കലാദര്‍ശന്‍ സാംസ്കാരികവേദി റാലിനടത്തി

chavakkadonline

since 1999

powered by s marakkar