chavakkadonline logo
chavakkadonlinemalayalamtext

Home

22-02-12 Wednesday

ജ്ഞാനപ്പാന പുരസ്‌കാരം താമരശ്ശേരി ശങ്കരന്‍ ഭട്ടതിരിക്ക്

posted on 22-02-12 www.chavakkadonline.com

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം പൂന്താനം ദിനാചരണത്തിന്‍റെ ഭാഗമായി നല്‍കുന്ന ജ്ഞാനപ്പാന പുരസ്‌കാരം താമരശ്ശേരി ശങ്കരന്‍ ഭട്ടതിരിക്ക് സമ്മാനിക്കുമെന്ന് ദേവസ്വം അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 27 ന് പൂന്താനം ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഫിഷറീസ് മന്ത്രി കെ ബാബു അവാര്‍ഡ് സമ്മാനിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ മുഖ്യാതിഥിയാവും. കണ്ണൂര്‍ ആലപ്പടമ്പ് സ്വദേശിയായ താമരശേരി കൃഷ്ണന്‍ ഭട്ടതിരി ഭാഗവത സപ്താഹ ആചാര്യന്‍,മലയാളം,സംസ്‌കൃതം,ഹിന്ദി ഭാഷകളില്‍ ഭാഗവത പ്രഭാഷകന്‍, സ്‌തോത്രകൃതികളുടെ കര്‍ത്താവ്, ഗായകന്‍ എന്നീനിലകളില്‍ പ്രശസ്തനാണ്.ചിറക്കല്‍ രാജാവിന്റെ ഭാഗവത രത്‌ന ബിരുദം നേടിയ ഇദ്ദേഹം മദ്രാസില്‍നിന്നും യജ്ഞജ്യോതി ബിരുദ്വും നേടി കേരള സാഹിത്യപരിഷത്തിന്റെ കവിതാ പുരസ്‌കാരം,വാഴക്കുന്നം സ്മാരകസമിതിയുടെ തോട്ടം അവാര്‍ഡ്,കെ പി നാരായണ പിഷാരടി അദ്ധ്യത്മിക പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
പായിപ്ര രാധാകൃഷ്ണന്‍, പ്രഫ.നെടുമുടി ഹരികുമാര്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, ദേവസ്വം ഭരണസമിതി അംഗം ജി മധുസൂദനന്‍ പിള്ള എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. പൂന്താനം ദിനത്തോടനുബന്ധിച്ച് രാവിലെ 7 ന് ക്ഷേത്രം ആധ്യാത്മിക ഹാളില്‍ പൂന്താനം കൃതികളുടെ സമ്പൂര്‍ണ പാരായണം നടക്കും. രാവിലെ 11 ന് കാവ്യപൂജ മഹാകവി അക്കിത്തം ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍, ഭരണസമിതി അംഗങ്ങളായ എന്‍ രാജു, ജി മധുസൂദനന്‍ പിള്ള, അഡ്മിനിസ്‌ട്രേറ്റര്‍ കെ വേണുഗോപാല്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി രമാദേവി, പബ്ലിക്കേഷന്‍ മാനേജര്‍ വി മുരളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 

if you have any problem to read for Pc click here for Mac click here

22-02-12 GURUVAYOR JNANA PANA PURASKARAM
follow_us_facebook

follow us on facebook

ഡിവൈഎഫ്‌ഐ ജില്ലാജാഥക്ക്  സ്വീകരണം

വീടിന് തീപിടിച്ച സംഭവതിന്നുപിന്നില്‍ സാമൂഹ്യദ്രിഹികളെന്ന് സംശയം

ലോറിയും ബൈക്കും കൂട്ടിയിടിച്ചു - ബൈക്ക്‌ യാത്രികന് ഗുരുതരമായ പരിക്കേറ്റു

വിവിധ ക്ഷേത്രങ്ങളില്‍ ഉത്സവം ആഘോഷിച്ചു

ജ്ഞാനപ്പാന പുരസ്‌കാരം താമരശ്ശേരി ശങ്കരന്‍ ഭട്ടതിരിക്ക്

പുന്നയൂര്‍ക്കുളം സ്വദേശി അബുദാബിയില്‍ മരണമടഞ്ഞു

ചേറ്റുവ ടോള്‍ സമരം- കലാദര്‍ശന്‍ സാംസ്കാരികവേദി റാലിനടത്തി

chavakkadonline

since 1999

powered by s marakkar