ചാവക്കാട് : യുവസിരകളില്‍ പോരാട്ടവീര്യമുണര്‍ത്തി ഡിവൈഎഫ്‌ഐ
ജില്ലാജാഥക്ക് ചാവക്കാട് ഏരിയായില്‍ ഉജ്ജ്വല സ്വീകരണം. പെന്‍ഷന്‍ പ്രായം
ഉയര്‍ത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കുക, നിയമന നിരരോധനം
അനുവദിക്കില്ല എന്നീ മുദ്രാവക്യങ്ങളുയര്‍ത്തി ഡിവൈഎഫ്‌ഐ 23ന് നടത്തുന്ന
കലക്ടറേറ്റ് വളയലിന്റെ സന്ദേശമുയര്‍ത്തി ജില്ലാസെക്രട്ടറി സി സുമേഷ് നയിക്കുന്ന
ജാഥയെ ഏരിയാ കേന്ദ്രമായ ചാവക്കാട് ടൗണില്‍ സിപിഐ എം ഏരിയാ സെക്രട്ടറി എം
കൃഷ്ണദാസ്,ഏരിയാ കമ്മിറ്റിയംഗം എ എച്ച് അക്ബര്‍,ചാവക്കാട് നഗരസഭാ
ചെയര്‍പേര്‍സണ്‍ എ കെ സതീരത്‌നം,വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, ഡിവൈഎഫ് ഐ
ബ്ലോക്ക് സെക്രട്ടറി കെ കെ മുബാറക്ക് എന്നിവരുടെ നേതൃത്വത്തില്‍
സ്വീകരിച്ചു.ഒരുമനയൂരില്‍ നല്‍കിയ സ്വീകരണത്തില്‍ കെ എ ഉണ്ണികൃഷ്ണന്‍
അധ്യക്ഷനായി. സി എ ശരത്കുമാര്‍ സ്വാഗതം പറഞ്ഞു. ചാവക്കാട് എ കെ സതീരത്‌നം
അധ്യക്ഷയായി. കെ എ ഷെമീര്‍ സ്വാഗതം പറഞ്ഞു. ഗുരുവായൂരില്‍ പി രാജപ്പന്‍
അധ്യക്ഷനായി.കെ കെ സുകേഷ് സ്വാഗതം പറഞ്ഞു. തമ്പുരാന്‍പടിയില്‍ കെ എ സുകുമാരന്‍
അധ്യക്ഷനായി. അഡ്വ.സിജുമുട്ടത്ത് സ്വാഗതം പറഞ്ഞു.വടക്കേക്കാട് എം ഷംസുദീന്‍
അധ്യക്ഷനായി.വി വി വിനോദ് സ്വാഗതം പറഞ്ഞു. പുന്നയൂര്‍ക്കുളത്ത് പി എസ് ഫസലുദ്ദീന്‍
അധ്യക്ഷനായി.സി ധര്‍മ്മന്‍ സ്വാഗതം പറഞ്ഞു. |