ചാവക്കാട്:
ചേറ്റുവ ടോള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പിഡിപി ചേറ്റുവ ടോള്‍
പരിസരത്ത് തുടര്‍ന്ന്കൊണ്ടിരിക്കുന്ന നിരാഹാരസമരത്തിന് പിന്തുണ
പ്രഖ്യാപിച്ച് വാടാനപ്പള്ളി കലാദര്‍ശന്‍ സാംസ്കാരികവേദി പ്രവര്‍ത്തകര്‍
സമരപ്പന്തലിലെത്തി. ചെറ്റുവയില്‍നിന്നും പുറപ്പെട്ട റാലി വ്യത്യസ്ഥതകൊണ്ട്
ശ്രദ്ധേയമായി. ചെണ്ടമേളവും മുദ്രവാക്യവുമുയര്‍ത്തി പിന്തുണയായെത്തിയ സംഘത്തിന്
കലാദര്‍ശന്‍ സാംസ്കാരികവേദി സെക്രട്ടറി സുനില്‍ വാടാനപ്പിള്ളി, പ്രസിഡന്‍റ് പി
കെ മണികണ്ഠന്‍, അരവിന്ദാക്ഷകുറുപ്പ്, രമേശ് സി ആര്‍, ദിലീപ്, രാജു, രഞ്ജിത്ത്, ഷിബു
എന്നിവര്‍ നേതൃത്വം നല്‍കി. |