ചാവക്കാട്:
മൂത്താണ്ടശ്ശേരി ഭഗവതി ക്ഷേത്രോത്സവം ആഘോഷിച്ചു. രാവിലെ മുതല്‍ ക്ഷേത്രത്തില്‍
വിശേഷാല്‍ പൂജകള്‍ നടന്നു. കലം കരിയും എഴുന്നള്ളിപ്പും, തോറ്റം പാട്ടും നടന്നു.
വിവിദ വാദ്യ മേളങ്ങളോടെ വൈകുന്നേരം മൂന്നുമണിക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു.
മൂത്താണ്ടശ്ശേരി രാധാകൃഷ്ണന്‍റെ വസതിയില്‍നിന്നും നാടന്‍ കലാരൂപങ്ങള്‍,
കാവടികള്‍, തിറ, പൂതന്‍ എന്നിവയോടെയുള്ള ക്ഷേത്രാങ്കണത്തിലെത്തി. രാത്രി തായമ്പക,
താലം, കളം, തോറ്റംപാട്ട് എന്നിവയും നടന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എം ബി
ജയന്‍, എം വി വിശ്വനാഥന്‍, എം കെ ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പുന്നയൂര്‍ക്കുളം:
പുന്നയൂര്‍ക്കുളത്തെ പ്രസിദ്ധമായ ചെറായി കൊഴപ്പാമഠം ക്ഷേത്രോത്സവം
വര്‍ണ്ണാഭമായി.നുറുലധികം തിറയും തെയ്യം, കരിങ്കാളി, പൂതന്‍, ദശാവതാരം,
അമ്മന്‍കുടവും അരങ്ങുവാണ വേലകയറ്റം അവിസ്മരണീയമായി. രാവിലെ പൂത്താലം
വാദ്യമേളങ്ങളോടെയും വര്‍ണ്ണമുത്തുകുടകള്‍ എന്നിവയോടുകൂടി തിരുവാഭരണഘോഷയാത്ര
മനോഹര കാഴ്ച്ചയായി. ഷാര്‍ജ കമ്മിറ്റി നടത്തിയ കരിമരുന്നും രാത്രി ദുബൈ
കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ സ്വരരാഗം മെഗാഷോയും
അവതരിപ്പിച്ചു.ആയിരങ്ങള്‍ ഉത്സവപരിപാടികളില്‍ പങ്കെടുത്തു. ചൊവ്വാഴ്ച്ച
വെളുപ്പിന് മധുതാലം എഴുന്നള്ളിപ്പും പൊങ്ങിലിടി, ഗുരുതിതര്‍പ്പണം
എന്നിവയ്ക്കുശേഷം കൊടിയിറക്കി ക്ഷേത്രനട അടച്ചതോടെ ഉത്സവത്തിന് സമാപനമായി.
ശിവരാത്രി ആഗോഷങ്ങളുടെ ഭാഗമായി വിവിധ ക്ഷത്രങ്ങളില്‍ പരിപാടികള്‍
സംഘടിപ്പിച്ചു. പരൂര്‍ ശിവക്ഷേത്രത്തില്‍ രാവിലെ വിശേഷാല്‍പൂജ, ഉച്ചതിരിഞ്ഞ്
ക്ഷേത്രതിടമ്പ് എഴുന്നള്ളിപ്പ്, വൈകീട്ട് ദീപാരാധന, മേളം, സിഡി പ്രദര്‍ശനം എന്നിവ
നടന്നു. തൃപ്പറ്റ് ശിവക്ഷേത്രത്തില്‍ ശിവരാത്രി. രാവിലെ വിശേഷാല്‍ പൂജകള്‍,
ഉച്ചതിരിഞ്ഞ് മൂന്നിന് ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന്
കാവടിയാട്ടം, തെയ്യം, തിറ, സ്ത്രീകളുടെ ശിങ്കാരിമേളത്തോടെ ആരംഭിച്ച് വൈകീട്ട്
തൃപ്പറ്റ് ശിവക്ഷേത്രത്തില്‍ എത്തിച്ചേരും. വൈകീട്ട് നിറമാല, ചുറ്റുവിളക്ക്,
ദീപാരാധന, രാത്രി ശ്രീശങ്കര ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍
അരങ്ങേറി. കടിക്കാട് ശിവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം വിവിധ പരിപാടികളോടെ
നടത്തി. രാവിലെ വിശേഷാല്‍ പൂജകളും ഉച്ചതിരിഞ്ഞ് എഴുന്നള്ളിപ്പ്, വൈകീട്ട്
ദീപാരാധന, മേള, രാത്രി കലാപരിപാടികള്‍ എന്നിവ നടന്നു. വൈലത്തൂര്‍ തൃക്കണമുക്ക്
ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം വിവിധ പരിപാടികളുടെ ഭാഗമായി രാവിലെ പൂജകള്‍
ഉച്ചതിരിഞ്ഞ് എഴുന്നള്ളിപ്പ്, വൈകീട്ട് അരങ്ങേറ്റം, ദീപാരാധന, രാത്രി കലാസന്ധ്യ
എന്നിവയും നടന്നു. പുന്നയൂര്‍ക്കുളം: വടക്കേക്കാട് കപ്ലിയങ്ങാട്ട് ശ്രീഭഗവതി
ക്ഷേത്രത്തില്‍ നാലുദിവസമായി നടത്തുന്ന പ്രസിദ്ധമായ മഹോത്സവത്തിനു ഇന്നുമുതല്‍
തുടക്കം കുറിക്കും. 26 മുതല്‍ 29വരെയാണ് പ്രധാന ഉത്സവങ്ങള്‍. ഇന്നുമുതല്‍ വൈകീട്ട്
ദീപാരാധനയ്ക്കുശേഷം പ്രഭാഷണം, ഭജന, ചാക്യാര്‍കൂത്ത്, ഭക്തിഗാനം എന്നിവ
ശനിയാഴ്ചവരെ നടത്തും. 26-ന് രാത്രി ദേശക്കാരുടെ താലം എഴുന്നള്ളിപ്പ് വിവിധ
ഭാഗങ്ങളില്‍നിന്നായി എത്തി ദേവിസന്നിധിയില്‍ താലം ചൊരിച്ചല്‍ നടത്തും. 27-ന് അശ്വതി
വേല ഉത്സവത്തില്‍ കാളി, കരിങ്കാളി, കാളകളി എന്നിവയും മറ്റുനാടന്‍
കലാരൂപങ്ങളോടെയും വൈകീട്ട് ക്ഷേത്രത്തിലെത്തി അരങ്ങേറ്റം നടത്തും. രാത്രി
ഒമ്പതിന് ഗാനമേള. 28-ന് കുംഭഭരണിനാളിലാണ് പ്രധാന ഉത്സവം. കാലത്ത് മുതല്‍തന്നെ
വിശേഷാല്‍ പൂജകളും എഴുന്നള്ളിപ്പും നടത്തും. ഉത്സവകമ്മിറ്റിക്കാരുടെ തിറ, തെയ്യം,
നാടന്‍കലാരൂപങ്ങള്‍, മറ്റു വര്‍ണ രൂപങ്ങള്‍ എന്നിവയോടെ എഴുന്നള്ളിപ്പ്. വൈകീട്ട്
ആറിന് ക്ഷേത്രത്തില്‍ എത്തി ദേവിസന്നിധിയില്‍ അരങ്ങേറ്റം നടത്തും. വൈകീട്ട്
ദീപാരാധന, മേളം, രാത്രി ഒമ്പതിന് ഗാനമേള. 29-ന് കാര്‍ത്തികനാളില്‍ പ്രസാദ ഊട്ടും
നടത്തും. നട അടയ്ക്കുന്നതോടെ സമാപനം കുറിക്കും. |