posted on 21 October 2014 ഗുരുവായൂര്‍: ഗുരുവായൂരില്‍ തകര്‍ന്നു
കിടക്കുന്ന റോഡുകളുടെ കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗുരുവായൂരിലെ റോഡുകളുടെ
ശോചനീയാവസ്ഥ ശബരിമല തീര്‍ഥാടനത്തെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍
ഇടപെടുമെന്നും മന്ത്രി അറിയിച്ചു. ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹനാണ് വിഷയം
മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. താന്‍ സ്ഥലം സന്ദര്‍ശിക്കുന്നുവെന്ന്
അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ തന്നെ
സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചതായി ചെന്നിത്തല പറഞ്ഞു. കുടിവെളള
പൈപ്പുകളുടെ ചോര്‍ച്ച അടക്കാന്‍ രണ്ടാഴ്ച റോഡ് അടച്ചിടണമെന്നാണ് അവര്‍
ആവശ്യപ്പെട്ടിരിക്കുന്നത്. തീര്‍ഥാടനകാലം തുടങ്ങും മുമ്പ് റോഡുകള്‍ പൂര്‍ണമായി
ഗതാഗത യോഗ്യമാക്കുമെന്ന് ചെന്നിത്തല ഉറപ്പ് നല്കി. |