banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-10-14 Tuesday

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തി തെളിയിക്കേണ്ടത് പ്രഹരശേഷിയിലൂടെ: സി എന്‍ ജയദേവന്‍ എംപി

posted on 21 October 2014
20-10-14 cpi
ചാവക്കാട്:  എത്ര സീറ്റ് ലഭിച്ചു എന്നതിലുപരി പ്രഹരശേഷിയിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി വിലയിരുത്തപ്പെടുന്നതെന്ന് സി എന്‍ ജയദേവന്‍ എംപി പറഞ്ഞു. സിപിഐ ചാവക്കാട് ലോക്കല്‍ സമ്മേളനം പിഡബ്ലിയുഡി റസ്റ്റ് ഹൗസില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ഒരു ദേശീയ ബദലാകാന്‍ കഴിയാതിരുന്നതാണ് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ്സിനെതിരെയുള്ള ദേശീയ ബദല്‍ തങ്ങള്‍ മാത്രമാണെന്ന് തോന്നുന്ന തരത്തില്‍ ബിജെപിയുടെ നടത്തിയ ആസൂത്രിതമായ നീക്കം അവരെ ആരും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള വിജയത്തിലെത്തിച്ചു. എന്നാല്‍ കോണ്‍ഗ്രസ്സിനേക്കാള്‍ വേഗതയില്‍ സ്വകാര്യവത്കരണം നടപ്പിലാക്കുന്ന ബിജെപി ഉപതെരെഞ്ഞെടുപ്പുകളില്‍ പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എം എ സുമംഗല, വി എ ഗണേശന്‍, എ എം സതീന്ദ്രന്‍ എന്നിവരടങ്ങുന്ന പ്രസീഡിയം യോഗം നിയന്ത്രിച്ചു. മുതിര്‍ന്ന സിപിഐ അംഗം ആര്‍ എം കുഞ്ഞിമോന്‍ പതാക ഉയര്‍ത്തി. മണ്ഡലം സെക്രട്ടറി കെ കെ സുധീരന്‍, കെ രമേശന്‍, സി വി ശ്രീനിവാസന്‍, ഐ കെ ഹൈദരലി എന്നിവര്‍ സംസാരിച്ചു.