പുന്നയൂര്‍ക്കുളം: പ്രമുഖ പണ്ഡിതനും അണ്ടത്തോട് തഖ്വ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ എ കെ ഉസ്മാന് മൗലവിയുടെ
സ്മരണാര്‍ത്ഥം പണിതീര്‍ത്ത അറബി കോളേജ് മന്ദിരം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്
ചെയര്മാന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
കെട്ടിട നാമകരണം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്ലിയാരും ലൈബ്രറി
ഉദ്ഘാടനം സി എന്‍ ജയദേവന് എം പിയും കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എയും
നിര്‍വ്വഹിച്ചു. പരിപാടിയില്‍ സ്ഥാപനത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷവും ലോഗോ പ്രകാശനവും നടന്നു. ജില്ലാ
പഞ്ചായത്ത് അംഗം ആര് പി ബഷീര്‍, സി എച്ച് റഷീദ്, എം എ റഷീദ്, എം സി മൊയ്തുട്ടി ഹാജി, പി കെ ചേക്കുഹാജി, വി
മായിന്‍കുട്ടി, വി കെ മുഹമ്മദ്, എ എം അലാവുദ്ധീന്‍, അഷ്റഫ് ചാലില്‍, എം സി അബ്ദു, കെ എം മുഹമ്മദ് മുസ്ലിയാര്
എന്നിവര്‍ സംസാരിച്ചു.