15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-08-2015 Friday

തൊഴിയൂര്‍ ഉസ്താദിന്റെ വിയോഗം കനത്ത നഷ്ടം: എസ് വൈ എസ്

Posted on 21 August  2015
ചാവക്കാട് : സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന ശൈഖുനാ എം കെ എ കുഞ്ഞുമുഹമ്മദ് മുസ്ല്യാരുടെ വിയോഗം ജില്ലയിലെ ദീനീ പ്രബോധന രംഗത്ത് തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് എസ് വൈ എസ് ജില്ലാ കമ്മിററി അഭിപ്രായപ്പെട്ടു. താന്‍ ഏറെറടുത്ത ഉത്തരവാദിത്വത്തില്‍ കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും സഹ പ്രവര്‍ത്തകരോടും അനുയായികളോടും നിറഞ്ഞ വാല്‍സല്യം കാത്തു സൂക്ഷിച്ചിരുന്ന അപൂര്‍വ്വ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ്  ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ജനറല്‍ സെക്രട്ടറി എന്‍.പി.അബ്ദുല്‍ കരീം ഫൈസി, ട്രഷറര്‍ ആര്‍.എസ്.മുഹമ്മദ്‌മോന്‍, വര്‍ക്കിംഗ് സെക്രട്ടറി പി.പി.മുസ്ഥഫ മുസ്ല്യാര്‍ എന്നിവര്‍ സംയുക്ത സന്ദേശത്തില്‍ പറഞ്ഞു.
ഐ എന്‍ എല്‍ അനുശോചിച്ചു

ചാവക്കാട്‌: പ്രമുഖ പണ്ഡിതന്‍  എം.കെ.എ. കുഞ്ഞിമുഹമ്മദ്‌ മുസ്ലിയാരുടെ നിര്യാണത്തില്‍ ഐ.എന്‍.എല്‍ ഗുരുവായൂര്‍ മണ്ടലം കമ്മിറ്റി അനുശോചിച്ചു. വി.കെ.അലവി, സി.കെ കാദര്‍, ജംഷീര്‍ അലി ചിന്നക്കല്, ഉസ്മാന്‍ ചീനപ്പുള്ളി, എം പി ഉമ്മര്‍, പി എം. നൗഷാദ്‌, മുഹസിന്‍ എടക്കഴിയൂര്‍, സി ഷറഫുധീന്‍ എന്നിവര്‍ സംസാരിച്ചു.