ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രോത്സവം അതിഗംഭീരമായി ആഘോഷിച്ചു.
പങ്കാളിത്തം കൊണ്ടും വാദ്യമേളങ്ങളുടെ വ്യത്യസ്ഥതയാലും ക്ഷേത്രോത്സവം ഇക്കുറി
വ്യതിരിക്തമായി. വര്‍ണ്ണക്കവടിയും കലാരൂപങ്ങളും നിറഞ്ഞാടിയ ഉത്സവത്തില്‍ വിവധ
വാദ്യമേളങ്ങളും താളമിട്ടു. രാത്രിയുത്സവം പുലരുവോളം ആടിതിമര്‍ത്തു. രാവിലെ
മുതല്‍ ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി ചെറായി
പുരുഷോത്തമന്‍ കാര്‍മ്മികത്വം വഹിച്ചു. നടക്കല്‍ പറക്കും പട്ട് സമര്‍പ്പണത്തിനും
നൂറുകണക്കിന് ഭക്തരെത്തി. കൈലാസം മടെക്കടവ്, ഇരട്ടപ്പുഴ ബാലസംഘം, ബ്ലാങ്ങാട്
ഓംകാരം സമിതി, ശിവ ഗംഗ, ഒരുമ ബ്ലാങ്ങാട് ബീച്ച്, ചത്രപതി ബ്ലാങ്ങാട് എന്നീ
പൂരാഘോഷകമ്മിറ്റികളുടെ എഴുന്നെള്ളിപ്പുകള്‍ ക്ഷേത്രാങ്കണത്തിലെത്തി
കൂട്ടിഎഴുന്നെള്ളിപ്പ് നടത്തി. |