chavakkadonline logo
chavakkadonlinemalayalamtext

Home

21/02/12 Tuesday

കനോലികനാല്‍ തീരത്ത്‌ ഇടത്തോടുകള്‍ നികത്തുന്നു - പഞ്ചപുച്ഛമടക്കി രാഷ്ട്രീയ പാര്‍ട്ടികള്‍

posted on 21/02/12  www.chavakkadonline.com

ചാവക്കാട്‌: ചാവക്കാട്‌ തെക്കഞ്ചേരിയില്‍ കനോലികനാല്‍തീരത്ത്‌ സ്വകാര്യ വ്യക്തി ഇടത്തോടുകള്‍ നികത്തുന്നു. പാവപ്പെട്ടവന് വീടുവെക്കാന്‍ അനുമതിനല്‍കാതെ പാടമാണെന്നും തോടാണെന്നും നെഞ്ചയാണെന്നും പറഞ്ഞ് തിരിച്ചയക്കുന്ന അധികൃതരുടെ മൂക്കിന് താഴെയാണ് ഇടത്തോട് തൂര്‍ക്കല്‍ നിര്‍ബാധം തുടരുന്നത്.  ചുവപ്പും പച്ചയും ത്രിവര്‍ണ്ണക്കൊടികളും കുത്തി പാവപെട്ടവന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും പ്രകൃതി സ്നേഹികളെയും പരിസരത്തെവിടെയും കാണുന്നില്ല. ഒരു നവസമ്പന്നനു വേണ്ടിയാണ് തോടുകള്‍ തൂര്‍ക്കുന്നത്. ഒരേക്കറോളംവരുന്ന ഭൂമിയില്‍ വളര്‍ന്ന് നില്‍ക്കുന്ന തെങ്ങുകള്‍ക്കിടയിലായി ആറോളം ഇടത്തോടുകളുണ്ട്. കനോലികനാലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഭൂമിയാണിത്‌. വിപ്ലവം തിളച്ചുമറിയുന്ന തെക്കഞ്ചേരിയില്‍  ഇത്രയും ശാന്തമായി ഭൂമി നികത്തല്‍ നടക്കണമെങ്കില്‍ കാണേണ്ടവരെ വേണ്ടപോലെ പരിഗണിച്ചത്‌കൊണ്ടാണെന്നാണ് ജനങ്ങള്‍ക്കിടയിലെ സ്വകാര്യ സംഭാഷണം. പോത്തിന് പിന്നാലെ പാഞ്ഞുനടന്ന യൂത്തന്‍മാരും വാല് ചുരുട്ടി എന്നാണ് അറിഞ്ഞത്. ഒരു സ്ഥലം പ്രതിഷേധമില്ലാതെ തൂര്‍ത്തെടുക്കാന്‍ കഴിഞ്ഞാല്‍ പിന്നീട് മറ്റുള്ളവര്‍ക്കും തോടുകള്‍ തൂര്‍ത്ത്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. വര്‍ഷക്കാലത്ത് ഇപ്പോള്‍ തന്നെ വെള്ളക്കെട്ട് അനുഭവിക്കുന്ന പ്രദേശമാണ് തെക്കഞ്ചേരി. വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് തെക്കഞ്ചേരി നിവാസികള്‍ ആലോചിക്കുന്നില്ല. കഴിഞ്ഞദിവസങ്ങളിലായി നൂറിലധികം ലോറികളിലായി ചരല്‍മണ്ണടിച്ചുകഴിഞ്ഞു. ചില സാമൂഹ്യപ്രവര്‍ത്തകര്‍ ആര്‍ഡിഒ യുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും തോടുകള്‍ നികത്തല്‍ തുടരുകയാണ്.

21-02-12 nikathal

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

chavakkadonline

since 1999

powered by s marakkar

21-02-12 Chavakad-Kanoli kanal Theeran Kayyettam copy
21-02-12 idathodu nikathunnu

കനോലികനാല്‍ തീരത്ത്‌ ഇടത്തോടുകള്‍ നികത്തുന്നു - പഞ്ചപുച്ഛമടക്കി രാഷ്ട്രീയ പാര്‍ട്ടികള്‍

മണത്തല നാഗയക്ഷി ക്ഷേത്രോത്സവം

വിഭൂതി തിരുനാള്‍ - അമ്പത്‌ നോമ്പിനു തുടക്കമായി

വിശ്വനാഥക്ഷേത്രോത്സവത്തിന് കൊടികയറി