ഗുരുവായൂര്‍: ഗുരുപവനപുരി ലക്ഷദീപപ്രഭയില്‍ അലിഞ്ഞു. ഭക്തിയുടെ നിറവില്‍ പരുഷാരം. ഏകാദശിയോടനുബന്ധിച്ച്
ഗുരുവായൂര്‍ അയ്യപ്പ ഭജന സംഘത്തിന്റെ ലക്ഷം ദീപം തെളിഞ്ഞു. ക്ഷേത്രാംഗണത്തിലും ക്ഷേത്രത്തിനുചുറ്റും ചെരാതും
നിലവിളക്കു തെളിയാച്ചാണ് ലക്ഷം ദീപമൊരുക്കിയത്. ക്ഷേത്രത്തിനകത്ത് നറുനെയ്യിലാണ് ദീപം തെളിച്ചത്. കിഴക്കേഗോപുരം
മുതല്‍ സത്രപ്പടിവരെയും പടിഞ്ഞാറെ നടയിലുമായാണ് ലക്ഷദീപം തെളിയിച്ചത്. അമ്പതോളം ടിന് നല്ലെണ്ണയാണ് ഇതിനായി
ഉപയോഗിച്ചത്. സന്ധ്യക്ക് നെയ്യിലായിരുന്നു ചുറ്റു വിളക്ക് തെളിഞ്ഞത്. 30 ടിന് നെയ്യാണ് ഇതിനായി വേണ്ടി വന്നത്.
വിളക്കാഘോഷത്തിന്റെ ഭാഗമായി രാവിലെയും ഉച്ചതിരിഞ്ഞും നടന്ന കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണന്റെ
പ്രമാണത്തിലുള്ള മേളം അകമ്പടിയായി. സന്ധ്യക്ക് കല്ലൂര്‍ രാമന്‍കുട്ടിയുടെ തായമ്പകയും ഉണ്ടായിരുന്നു. രാത്രി
വിളക്കെഴുന്നള്ളിപ്പിന് ഏഴ് ഇടക്ക, ഏഴ് നാദസ്വരം എന്നിവയുടെ അകമ്പടിയില്‍ വിസ്തരിച്ച ഇടക്ക കൊട്ടി പ്രദക്ഷിണവും
നടന്നു. നിരവധി ഭക്തരാണ് ലക്ഷദീപം ജ്വലിച്ച ഗുരുവായൂരില്‍ ദര്ശ്ശനത്തിനെത്തിയത്..