banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-11-14 Thursday

ആത്മാവിനെ രമിപ്പിക്കുന്ന അപൂര്‍വ്വ രാഗവിസ്താരം

Posted on 20 November 2014
19-11-14 bhavana radhakrushanan
ഗുരുവായൂര്‍: ആത്മാവിനെ രമിപ്പിക്കുന്ന അപൂര്‍വ്വ സംഗീതത്തിന്റെ ധന്യതയില്‍ രാഗവിസ്താരം തീര്‍ത്ത പ്രശസ്ത സംഗീതകാരിയും പിന്നണി ഗായികയുമായ ഡോ.ഭാവന രാധാകൃഷ്ണന്‍  സദസ്സിനെ ആനന്ദലഹരിയിലാഴ്ത്തി. ജനപ്രിയ കര്‍ണ്ണാടിക് കീര്‍ത്തനങ്ങള്‍  അവിസ്മരണീയമാം വിധം ഭാവനാ രാധാകൃഷ്ണന്‍ അവതരിപ്പിച്ചത് മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സിന് ശുദ്ധസംഗീതത്തിന്റെ  അവിസ്മരണീയാനുഭവം സമ്മാനിച്ചു. വസന്ത രാഗത്തില്‍ പരമ പുരുഷ അവതരിപ്പിച്ചാണ് ഭാവന കച്ചേരിക്ക് തുടക്കമിട്ടത്. പിന്നീട് രിഹര മാനസ്  കാപി രാഗത്തിലും ഫലുകു കണ്ഡ രാവരാസരാഗത്തിലും പാടിയ ഭാവന  മറിവറെ.. എന്നാരംഭിക്കുന്ന കീര്‍ത്തനം ലതാംഗി രാഗത്തിലും തമ്പുരി മീട്ടിടവാ....എന്ന ജനപ്രിയ തമിഴ് കീര്‍ത്തനം   വശ്യമനോഹരമായി അവര്‍ അവതരിപ്പിച്ചു. പത്മാ കൃഷ്ണന്‍(വയലിന്‍), ചങ്ങനാശ്ശേരി സതീഷ്‌കുമാര്‍ (മൃദംഗം ), ഹരിപ്പാട് ശേഖര്‍ (ഘടം), കാസര്‍ഗോഡ് രാജീവ്(മുഖര്‍ശംഖ്), എന്നിവര്‍  പക്കമേളമൊരുക്കി.
യുവ സംഗീതകാരന്‍സന്ദീപ് നാരായണന്‍ അവതരിപ്പിച്ച കച്ചേരി ആലാപന മാധുര്യത്താല്‍ ശ്രദ്ദേയമായി. പരമ പുരുഷ .. അപൂര്‍വ്വമായ ലളി പഞ്ചമി രാഗത്തില്‍ ആലപിച്ചത് സദസ്സിനെ ഹര്‍ഷോന്മാദമായി. ഗുരുവായൂരപ്പനെ....... രീതി ഗാളയിലും സരസ സാമധാന... കാപി നാരായണ് രാഗത്തിലും സന്ദീപ് അവതരിപ്പിച്ചു. എസ് ഈശ്വരവര്‍മ്മ(വയലിന്‍), കടനാട് വി  കെ ഗോപി  (മൃദംഗം , ) കടനാട്  അനന്തകൃഷ്ണന്‍ (ഘടം), പയ്യന്നൂര്‍ ഗോവിന്ദപ്രസാദ്(മുഖര്‍ശംഖ്) എന്നിവര്‍  പക്കമേളമൊരുക്കി.
ജെ എ ജയന്ത് അവതരിപ്പിച്ച പുല്ലാങ്കുഴല്‍ കച്ചേരി  ഉപകരണസംഗീതത്തിന്റെ മാസ്മരീക ഭാവങ്ങള്‍ സദസ്സിന് സമ്മാനിച്ചു.
പ്രത്യേക കച്ചേരിയില്‍ യാദ്രുശ്ചികമായെത്തിയ പിന്നണിഗായിക  വൈക്കം വിജയലക്ഷ്മിയുടെ കച്ചേരിയും സദസ്സിനെ കീഴടക്കി..

ചെമ്പൈ സംഗിതോത്സവവേദിയില്‍ ഡോ.ഭാവനാ രാധാകൃഷ്ണന്‍ കച്ചേരിയവതരിപ്പിക്കുന്നു

< <