15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

20-08-15 Thursday

ഹനീഫ വധം മുഖ്യ പ്രതി ഫസലു ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Posted on 20 August 2015
20-08-15 FASALU N AKBAR
ചാവക്കാട്‌: ഗ്രൂപ്പ്‌ വഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ട തിരുവത്ര പുത്തന്‍കടപ്പുറം എ സി ഹനീഫയുടെ കൊലപാതകത്തിലെ മുഖ്യ പ്രതി പുത്തന്‍കടപ്പുറം കൊപ്പരവീട്ടില്‍ സേമു മകന്‍ ഫസലു(36) അറസ്റ്റില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് ചാവക്കാട്‌  സി ഐ എ ജെ ജോണ്സന്‍, എ എസ് ഐ അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കുന്നംകുളം പാറമ്പാടത്ത്‌ വെച്ച്  പിടികൂടുകയായിരുന്നു. ഹനീഫയുടെ കൊലപാതകം വരെയെത്തിയ ഗ്രൂപ്പ്‌ വഴക്കിന്റെ ഭാഗമായി നടന്ന മറ്റൊരു കേസിലെ പ്രതികളായ രണ്ടു പേര്‍  പോലീസ്‌ പിടിയിലായി. കൊല്ലപ്പെട്ട ഹനീഫയുടെ സഹോദരീ പുത്രനും കെ എസ് യു നേതാവുമായ സറൂഖിനെ വെട്ടി പരിക്കേല്‍പിച്ച കേസിലെ പ്രതി പുത്തന്‍കടപ്പുറം കൊപ്പര വീട്ടില്‍ ഹുസൈന്‍ മകന്‍ അക്ബര്‍ (35), പുത്തന്‍കടപ്പുറം കറുത്താരന്‍ വീട്ടില്‍ വേലായി മകന്‍ ഗണേഷ്‌(47)എന്നിവരെയും പോലീസ്‌ അറസ്റ്റു ചെയ്തു. കുന്നംകുളം, കേച്ചേരി എന്നിവടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്‌. ഇന്ന്‍(വ്യാഴം) മുന്നു മണിക്കും നാലുമണിക്കും ഇടയിലാണ് മൂന്ന് അറസ്റ്റും നടന്നത്. മാസങ്ങളായി തുടര്‍ന്ന് വന്ന എ ഐ ഗ്രൂപ്പ്‌ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏഴാം തിയതി രാത്രി ഒന്‍പതരമണിയോടെ ഒരു സംഘം യുവാക്കള്‍ ഹനീഫയുടെ വീട്ടില്‍ കയറി മാതാവിന്റെ മുന്നില്‍ വെച്ച് ഹനീഫയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.