banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-05-15 Wednesday

പിടിച്ചുപറിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളെ വെറുതെ വിട്ടു

Posted on: 20 May 2015
ചാവക്കാട്: ടെലഫോണ്‍ ബൂത്തില്‍ അതിക്രമിച്ച് കയറി ജോലിക്കാരനെ പിടിച്ചുപറി നടത്തിയെന്ന കേസ്സില്‍ പ്രതിചേര്‍ക്കപ്പെട്ടയാളെ കുറ്റക്കാരനല്ലെന്നു കണ്ട് വിട്ടയച്ചു. കടപ്പുറം കറുപ്പത്ത് വീട്ടില്‍ സുരാജിനെയാണ് ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.പി. ഷിബു വെറുതെ വിട്ടത്.
2008 മെയില്‍ ഒരുമനയൂര്‍ വില്യംസിലുള്ള ടെലഫോണ്‍ബൂത്തിലും തൊട്ടടുത്ത പലചരക്ക് കടയിലും സുരാജും മറ്റൊരാളും ചേര്‍ന്ന് അതിക്രമിച്ച് കയറി പണം ചോദിക്കുകയും നല്‍കാത്തതിനെത്തുടര്‍ന്ന് കടകള്‍ തകര്‍ത്ത് പിടിച്ചുപറി നടത്തിയെന്നുമാണ് കേസ്. ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.