banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-05-2015  Wednesday

'ഉണ്ണികളെ ഒരു കഥ പറയാം' തുടങ്ങി

Posted on  20 May 2015
19-05-15 GS Pradeep
ചാവക്കാട്: നഗരസഭ നാലാം വാര്‍ഡ് കൂട്ടായ്മ കുട്ടികള്‍ക്കായി ഒരുക്കിയ അവധിക്കാല ക്യാമ്പ് 'ഉണ്ണികളെ ഒരു കഥ പറയാം' തുടങ്ങി. മൂന്ന് ദിവസത്തെ ക്യാമ്പിന്റെ ഉദ്ഘാടനം കഥപറഞ്ഞും കവിത ചൊല്ലിയുമായിരുന്നു. 100 വയസ്സ് പിന്നിട്ട മുളച്ചാംവീട്ടില്‍ കയ്യുമ്മു അനുഭവകഥകള്‍ കുട്ടികളുമായി പങ്കിട്ടു. ഏഴുവയസ്സില്‍ 8 ഭാഷകള്‍ അനായാസം സംസാരിക്കുന്ന അശോക് കുമാറും ക്യാമ്പില്‍ പങ്കെടുത്തു.
ക്യാമ്പ് ജി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം കെ.വി. ഷാനവാസ് അധ്യക്ഷനായി. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറത്തിന്റെ കഥപറച്ചില്‍ കുരുന്നുകള്‍ക്ക് ഏറെ ഹൃദ്യമായി. കെ.ടി. മാത്യു, പ്രധാനാധ്യാപകന്‍ എ.പി. സുരേഷ്, നസീം പുന്നയൂര്‍, കെ.ആര്‍. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.