chavakkadonline logo
chavakkadonlinemalayalamtext

Home

20-02-2012 Monday

if you have any problem to read for Pc click here for Mac click here

വട്ടേക്കാട് നേര്‍ച്ചക്കിടെ നിരവധിപേര്‍ക്ക് മര്‍ദ്ദനമേറ്റു

posted on 20-02-12 www.chavakkadonline.com

follow_us_facebook

follow us on facebook

chavakkadonline

since 1999

powered by s marakkar

ചാവക്കാട്‌: വട്ടേക്കാട് നേര്‍ച്ച കഴിഞ്ഞു വീട്ടില്‍ പോകവേ യുവാവിനെ സംഘടിതരായി എത്തിയ ആറംഗ സംഘം ആക്രമിച്ചു. വട്ടേക്കാട് അടിതിരുത്തി വടക്കേതില്‍ കുമാരന്‍ (27) നെ ചാവക്കാട്‌ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വട്ടേക്കാട് നേര്‍ച്ച കഴിഞ്ഞ് ഞായറാഴ്ച രാവിലെ ഒരുമണിക്ക്‌ വീട്ടിലേക്ക്‌ പോകുമ്പോള്‍ അടിതിരുത്തിയില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്. ചുള്ളിപ്പടിയിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്നും കാരണം അറിയില്ലെന്നും കുമാരന്‍ പറഞ്ഞു.
നേര്‍ച്ചക്കിടെ മര്‍ദനമേറ്റ മാട് സ്വദേശി പുതുവീട്ടില്‍ ഷംസു(32)വിനെ ചാവക്കാട്‌ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചങ്ങാടിയില്‍വെച്ച് ഒരു സംഘം യുവാക്കളാണ് തന്നെ മര്‍ദിച്ചതെന്ന് ഷംസു പറഞ്ഞു.
നേര്‍ച്ചക്കിടെ  അടിവസ്ത്രം മാത്രം ധരിച്ച് മദ്യപിച്ചെത്തിയ യുവാവ്‌ ജാറം അങ്കണത്തില്‍ കയറി മണിക്കൂറുകള്‍ അഴിഞ്ഞാടി. അടിതിരുത്തി സ്വദേശി കബീര്‍(39) ചന്ദനത്തിരിയും കത്തിച്ച് ജാറംഅങ്കണത്തില്‍ ഇരുന്ന് ആടുകയായിന്നു. ഈ സമയം ജാറവും പരിസരവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ 12.15 ഓടെ യായിരുന്നു സംഭവം. പലരും എഴുനേല്‍പിക്കാന്‍ ശ്രമിച്ചെങ്കിലും കബീര്‍ വഴങ്ങിയില്ല. പിന്നീട് അവിടെനിന്നും ജാറം കെട്ടിടത്തിലേക്ക്‌ ഓടിക്കയറിയ കബീറിനെ യുവാക്കള്‍ കൈകാര്യം ചെയ്തു. യുവാക്കളില്‍ പലരും മദ്യലഹരിയില്‍ ആയിരുന്നു.

19-02-12 vattekaad sanghatanam

ജാറം അങ്കണത്തില്‍ മദ്യപിച്ച് അടവസ്ത്രം ധരിച്ചെത്തിയ കബീര്‍

മര്‍ദ്ദനമേറ്റ അടിതിരുത്തി വടക്കേതില്‍ കുമാരന്‍

വട്ടേക്കാട് നേര്‍ച്ചക്കിടെ അഞ്ചങ്ങാടിയില്‍ സംഘര്‍ഷം - ചാവക്കാട്‌ സി ഐ കെ സുദര്‍ശന് ഗുരുതരമായ പരിക്ക്

ബ്ലാങ്ങാട് ബീച്ച് സൌന്ദര്യവല്‍ക്കരണം കരാറായി - ആറുമാസത്തിനകം പൂര്‍ത്തീകരിക്കും

വീട് കത്തി നശിച്ചു

ഒന്‍പത് മണിക്കൂര്‍ ടോള്‍ ഫ്രീ

ബസ്സ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ മര്‍ദ്ദിച്ചു

വട്ടേക്കാട് നേര്‍ച്ചക്കിടെ നിരവധിപേര്‍ക്ക് മര്‍ദ്ദനമേറ്റു

വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ചത് സമൂഹ്യവിരുദ്ധസംഘം

വൈദ്യുതി ലൈനില്‍ നിന്നും തെങ്ങിന് തീപിടിക്കുന്നു - അധികൃതര്‍ ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപം

ഓട് വീട് കത്തി വളര്‍ത്തുനായ വെന്തുമരിച്ചു