ചാവക്കാട്: വട്ടേക്കാട് നേര്‍ച്ചക്കിടെയുണ്ടായ
സംഘട്ടനത്തില്‍ ചാവക്കാട് സി ഐ കെ സുദര്‍ശന് ഗുരുതരമായ പരിക്ക്. ചാവക്കാട്
മുതുവട്ടൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി ഐ സുദര്‍ശനെ പിന്നീട് തൃശൂര്‍
ജൂബിലി മിഷന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും
അടിയന്തിര ശസ്ത്രക്രിയക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്
നേരെയുള്ള കല്ലേറിലാണ് സി ഐ ക്ക് പരിക്കേറ്റത്. താടിയെല്ല് പൊട്ടുകയും മോണക്കും
മൂക്കിനും പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ 2.30 ന്
അഞ്ചങ്ങാടിയിലാണ് സംഭവം. പോലീസ് ലാത്തിയടിയേറ്റ് കടപ്പുറം പള്ളത്ത് ഷെഹീര്‍ (24),
കടപ്പുറം അഞ്ചങ്ങാടി ഹാജിയാരകത്ത് ഷഹീര്‍ (19), എന്നിവര്‍ക്ക് പരിക്കേറ്റു. തലക്ക്
ഗുരുതരമായ പരിക്കേറ്റ താഹിര്‍ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലും ഷഹീര്‍ രാജാ
ആശുപത്രിയിലുമാണ് കഴിയുന്നത്. www.chavakkadonline.com താഹിറിന്‍റെ തലക്ക് എട്ട് തുന്നലുകളുണ്ട്
ഷഹീറിനും തലയ്ക്കാണ് പരിക്ക്. പോലീസ് ലാത്തിച്ചാര്‍ജിലാണ് പരിക്കേറ്റതെന്ന്
ഇവര്‍ പറയുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. അഞ്ചങ്ങാടി സെന്‍റര്‍,
അഞ്ചങ്ങാടി വളവ്, പൂച്ചക്കുന്ന് എന്നിവടങ്ങളില്‍ നിന്നും വരുന്ന കാഴ്ചകള്‍
വട്ടേക്കാട് പോകാതെ മൂന്ന് കാഴ്ചകളും സഹകരിച്ച് അഞ്ചങ്ങാടി സെന്‍ററില്‍
സമാപിക്കുകയാണ് പതിവ്. കാഴ്ചകള്‍ സമാപിക്കുന്നതിന് നല്‍കിയിരുന്ന സമയം 1.45
കഴിഞ്ഞിട്ടും നിര്‍ത്താതെ വന്നപ്പോള്‍ പോലീസ് ഇടപെട്ട്
നിര്‍ത്തിവെപ്പിക്കുകയായിരുന്നു. പിന്നീട് ഏതാനും യുവാക്കള്‍ റോഡിലിട്ട് പടക്കം
പൊട്ടിക്കാന്‍ തുടങ്ങി. സമയം ഏറെകഴിഞ്ഞിട്ടും പടക്കം പൊട്ടിക്കല്‍
തുടര്‍ന്നപ്പോള്‍ പോലീസ് വീണ്ടും ഇടപെട്ടു. പോലീസിന്‍റെ വരവ്കണ്ട് യുവാക്കള്‍
നാലുപാടും ചിതറിയോടി. ഇതിനിടെ പീടികതിണ്ണയില്‍ നിന്നിരുന്ന ശഹീറിനെ ഒരു
പോലീസുകാരന്‍ ലാത്തികൊണ്ട് തലക്കടിച്ചതായി പറയുന്നു. ഷഹീര്‍ പരാതിയുമായി സി ഐ
യുടെ മുന്നിലെത്തി. നടപടിയെടുക്കാം എന്ന് സി ഐ ശഹീറിനു സി ഐ ഉറപ്പ് കൊടുത്തു. ഇവര്‍
സംസാരിച്ചുകൊണ്ടിരിക്കെ ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കെ പോലീസിനുനേരെ ശക്തമായ
കല്ലേറ് ഉണ്ടാകുകയായിരുന്നു.കല്ലേറില്‍ പോലീസ് പിരിഞ്ഞ് രണ്ടുഭാഗത്തെക്കായി
മാറി. ജീപ്പ് തിരിക്കുന്നതിനിടെ സി ഐ വീണ്ടും ജീപ്പില്‍ നിന്നുമിറങ്ങി. ഈ
സമയത്താണ് സി ഐയുടെ മുഖത്ത് ഇഷ്ടികകൊണ്ടുള്ള ഏറുകൊണ്ടത്. സി ഐ സുദര്‍ശനും
ചാവക്കാട് എസ് ഐ മാധവന്‍കുട്ടിയുമാടക്കം വിരലിലെണ്ണാവുന്ന പോലീസുകാര്‍
മാത്രമാണ് സംഘത്തിലുണ്ടായിരുന്നത്. കെട്ടിടങ്ങള്‍ക്ക് മുകളിലും താഴെയുമായി
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന്പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു.
പോലീസിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും പൊതുമുതല്‍
നശിപ്പിച്ചതിനും ഇരുപത്തഞ്ചോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. |