chavakkadonline logo
chavakkadonlinemalayalamtext

Home

20-02-2012 Monday

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

chavakkadonline

since 1999

powered by s marakkar

വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ചത് സമൂഹ്യവിരുദ്ധസംഘം

posted on 20-02-12 www.chavakkadonline.com

ഗുരുവായൂര്‍: ഗുരുവായൂര്‍ ആനതാവളത്തിനാടുത്ത്  ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി താമരയൂര്‍ കളത്തുപുറത്ത്  വേലായുധന്‍റെ മകന്‍ നിഖിലി(15)നെ വീട്ടില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയി നഗ്നനാക്കി മര്‍ദ്ദിച്ചത് സമൂഹ്യവിരുദ്ധസംഘം. നിരവധി തവണ കഞ്ചാവ് കേസിലടക്കം അകപ്പെട്ടവരാണ് പത്തംഗസംഘത്തിലെ ഭുരിഭാഗപേരും. കഴിഞ്ഞദിവസം ചാമൂണ്‌ഢ്വേശ്വരി ക്ഷേത്രോത്സവത്തിനിടക്കും ഈ സംഘം അക്രമം നടത്തിയിരുന്നു. അതിനിടെ നിഖിലിനേയും ആക്രമിച്ചിരുന്നും എന്നിട്ടും മതിവരാതെയാണ് കുട്ടിയെ വീണ്ടും ആക്രമിച്ചത്. നിഖിലിന്‍റെ സഹപാഠി കാരക്കാട് സ്വദേശി സുധി(15)യേയും സംഘം മര്‍ദ്ദിച്ചിരുന്നു. ഈ സംഘത്തിന്‍റെ ഭീഷണിയെ തുടര്‍ന്ന് ഇവര്‍ പരാതിപെട്ടിട്ടില്ല. ശനിയാഴ്ച്ച രാവിലെ സുധിയെ മര്‍ദ്ദിച്ച ശേഷം ഭീഷണിപെടുത്തി  നിഖിലിനെ വീട്ടില്‍നിന്നുംവിളിച്ചിറക്കിയ ശേഷം പടിഞ്ഞാറെ നടയിലെ ഒരു വീട്ടിലെത്തിച്ച ശേഷമാണ് മര്‍ദ്ദിച്ചത്. മണിക്കൂറുകളോളമുള്ള മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതനായി കണ്ടെത്തിയ നിഖിലിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുവായൂര്‍ മല്ലിശ്ശേരി മേഖലയില്‍ നിരന്തര ശല്യക്കാരായ ഈ സംഘത്തിലെ പലരും പലതരത്തിലുള്ള ലഹരികള്‍ക്കും അടിമകളായണ്. ഇവരുടെ ശല്യം സഹിക്കവയ്യാതായതോടെ നാട്ടുകാര്‍ സംഘത്തെ കൈകാര്യ ചെയ്തുവിട്ടിരുന്നു.

വട്ടേക്കാട് നേര്‍ച്ചക്കിടെ അഞ്ചങ്ങാടിയില്‍ സംഘര്‍ഷം - ചാവക്കാട്‌ സി ഐ കെ സുദര്‍ശന് ഗുരുതരമായ പരിക്ക്

ബ്ലാങ്ങാട് ബീച്ച് സൌന്ദര്യവല്‍ക്കരണം കരാറായി - ആറുമാസത്തിനകം പൂര്‍ത്തീകരിക്കും

വീട് കത്തി നശിച്ചു

ഒന്‍പത് മണിക്കൂര്‍ ടോള്‍ ഫ്രീ

ബസ്സ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ മര്‍ദ്ദിച്ചു

വട്ടേക്കാട് നേര്‍ച്ചക്കിടെ നിരവധിപേര്‍ക്ക് മര്‍ദ്ദനമേറ്റു

വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ചത് സമൂഹ്യവിരുദ്ധസംഘം

വൈദ്യുതി ലൈനില്‍ നിന്നും തെങ്ങിന് തീപിടിക്കുന്നു - അധികൃതര്‍ ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപം

ഓട് വീട് കത്തി വളര്‍ത്തുനായ വെന്തുമരിച്ചു