ചാവക്കാട്: ബ്ലാങ്ങാട് തോട്ടാപ്പ് ലൈറ്റ്ഹൌസിന് കിഴക്ക്‌വശം
താമസിക്കുന്ന താവീട്ടി സുധാകരന്‍റെ ഓല മേഞ്ഞ വീടാണ് പൂര്‍ണ്ണമായും
കത്തിനശിച്ചത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം. ഈ സമയം
വീട്ടില്‍ ആരം ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ കല്യാണത്തിന്
പോയിരിക്കുകയായിരുന്നു. കൂലിവേല ചെയ്യുന്ന മക്കള്‍ ഞായറാഴ്ചയായതിനാല്‍
കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിയിലായിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ
അയല്‍ക്കാരും യുവാക്കളും ചേര്‍ന്ന് കഠിന പ്രയത്നം നടത്തിയതിനാല്‍ സമീപത്തെ
വീടുകളിലേക്ക് തീപടരാതെ രക്ഷപെട്ടു. ഭാര്യയും രണ്ട് ആണ്‍മക്കളുമായി
താമസിച്ചിരുന്ന വീട്ടിലെ ആധാരം ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും,
വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും ഒന്നും ബാക്കിയാക്കാതെ പൂര്‍ണ്ണമായും
കത്തിയമര്‍ന്നു. പഞ്ചായത്തില്‍ നിന്നും ബ്ലോക്കില്‍ നിന്നും ലഭിച്ച സഹായം കൊണ്ട്
പണിത്'കൊണ്ടിരിക്കുന്ന വീടിന്‍റെ പണി പാതിവഴിയില്‍ നില്‍ക്കുകയാണ്. നാല്ലക്ഷം
രൂപ നഷ്ടം കണക്കാക്കുന്നു. സ്ഥലം എം എല്‍ എ കെ വി അബ്ദുള്‍ഖാദര്‍.സി പി എം നേതാക്കളായ
കൃഷ്ണദാസ്, ടി ടി ശിവദാസ്, എന്‍ കെ അക്ബര്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു. |