chavakkadonline logo
chavakkadonlinemalayalamtext

Home

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

chavakkadonline

since 1999

powered by s marakkar

20-02-2012 Monday

ബസ്സ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ മര്‍ദ്ദിച്ചു

posted on 20-02-12 www.chavakkadonline.com

ചാവക്കാട്‌: ബസ്സ്‌ തടഞ്ഞുനിര്‍ത്തി യുവാക്കള്‍ കണ്ടക്ടറെ മര്‍ദ്ദിച്ചു. ചാവക്കാട്‌ പുതുപൊന്നാനി റൂട്ടിലോടുന്ന തീരം ബസ്സിലെ കണ്ടക്ടര്‍ മത്രംകോട്ട് പ്രമോദി(33) നെ മര്‍ദ്ദനത്തെതുടര്‍ന്ന് ചാവക്കാട്‌ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരക്ക്‌ എടക്കഴിയൂര്‍ പഞ്ചവടിയില്‍ വെച്ച് ബസ്സ്‌ തടയുകയും ഒരു പ്രകോപനവും കൂടാതെ നാല് യുവാക്കള്‍ സംഘം ചേര്‍ന്ന് കണ്ടക്ടറെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം ഈ ബസ്സില്‍ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയുമായി ബസ്സ്‌ ചാര്‍ജ്‌ മുഴുവനായും നല്‍കാത്തതിന്‍റെ പേരില്‍ സംസാരമുണ്ടായിരുന്നു. അവര്‍ പഞ്ചവടി സ്റ്റോപ്പില്‍ ഇറങ്ങുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. ഈ സംഭവവുമായി അക്രമത്തിന് ബന്ധമുണ്ടോ എന്ന് പോലീസ്‌ അന്വേഷിക്കുന്നുണ്ട്. നാലുപേര്‍ക്കെതിരെ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

19-02-12 Chavakad-Attack injured Bus conductor Pramodh 33 copy

വട്ടേക്കാട് നേര്‍ച്ചക്കിടെ അഞ്ചങ്ങാടിയില്‍ സംഘര്‍ഷം - ചാവക്കാട്‌ സി ഐ കെ സുദര്‍ശന് ഗുരുതരമായ പരിക്ക്

ബ്ലാങ്ങാട് ബീച്ച് സൌന്ദര്യവല്‍ക്കരണം കരാറായി - ആറുമാസത്തിനകം പൂര്‍ത്തീകരിക്കും

വീട് കത്തി നശിച്ചു

ഒന്‍പത് മണിക്കൂര്‍ ടോള്‍ ഫ്രീ

ബസ്സ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ മര്‍ദ്ദിച്ചു

വട്ടേക്കാട് നേര്‍ച്ചക്കിടെ നിരവധിപേര്‍ക്ക് മര്‍ദ്ദനമേറ്റു

വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ചത് സമൂഹ്യവിരുദ്ധസംഘം

വൈദ്യുതി ലൈനില്‍ നിന്നും തെങ്ങിന് തീപിടിക്കുന്നു - അധികൃതര്‍ ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപം

ഓട് വീട് കത്തി വളര്‍ത്തുനായ വെന്തുമരിച്ചു