ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് സൌന്ദര്യവല്‍ക്കരണത്തിനുള്ള പ്രാരംഭ നടപടികള്‍
പൂര്‍ത്തിയായി. കേരള ടൂറിസം വകുപ്പ് പദ്ധതിക്ക് 1.46 കോടി അനുവദിച്ചിട്ടുണ്ട്.
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നടക്കുക. കാലടി സ്വദേശി ജിജോ ഫ്രാന്‍സിസിനാണ് നിര്‍മ്മാണ
ചുമതലകള്‍ നല്‍കിയിരിക്കുന്നത്. കരാര്‍ പ്രകാരം ഒരുവര്‍ഷത്തിനകം നിര്‍മ്മാണം
പൂര്‍ത്തീകരിക്കേണ്ടതുള്ളൂ എങ്കിലും തടസ്സങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍
ആറുമാസത്തിനകം പൂര്‍ത്തീകരിക്കും എന്ന് കോണ്ട്രാക്ടര്‍ ജിജോഫ്രാന്‍സിസ് പറഞ്ഞു.
പ്രമുഖ ആര്‍ക്കിടെക്റ്റ് രഘുരാമനാണ് ലാന്‍ഡ്സ്കാപ് ചെയ്തിരിക്കുന്നത്. കൊല്ലം,
ചെറായ്, മുനമ്പം, മലമ്പുഴ നവീകരണം തുടങ്ങി നിരവധി വിനോദകേന്ദ്രങ്ങള്‍ക്ക്
ഇദ്ദേഹത്തിന്‍റെ ഭാവനകള്‍ ചാരുതയേകിയിട്ടുണ്ട്. നിലവിലുള്ള വൃക്ഷങ്ങള്‍ ഒന്നു
പോലും പ്രോജക്റ്റിന്‍റെ ഭാഗമായി മുറിിക്കരുതെന്ന് ഇദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.
രഘുരാമന്‍റെ കുറെ പ്രോജക്ടുകള്‍ ജിജോ ഫ്രാന്‍സിസ് ചെയ്തിട്ടുണ്ട്. അദ്ധേഹത്തിന്‍റെ
കഴിവില്‍ നല്ല വിശ്വാസമുണ്ടെന്നും സമയത്തിന് തന്നെ പ്രൊജക്റ്റ് പൂര്‍ത്തിയാകുമെന്നും
രഘുരാമന്‍ പറഞ്ഞു. 2008 ല്‍ സുനാമി ഫണ്ടില്‍ പദ്ധതി പാസായപ്പോള്‍ ഇടത്തോടും പാലവും ഉള്‍പ്പെടെയായിരുന്നു സ്കെച്ച്. ഫണ്ട് ലാപ്സായതിനെതുടര്‍ന്ന്‍ ടൂറിസം പദ്ധതിയില്‍
പാസ്സായ ഈ പ്രോജക്ടില്‍ അതെല്ലാം ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ പാര്‍ക്ക്, കടല്‍കാണാന്‍ സൌകര്യത്തുനുള്ള ഗാലറി, ഫുട്പാത്ത്, പുല്‍തകിടി, പോലീസ് ബൂത്ത്,
ലൈഫ്‌ഗാര്‍ഡ് ബൂത്ത്, ഷോപ്പുകള്‍ എന്നിവയടങ്ങിയതാണ് പ്രോജക്റ്റ്. നിലം ഇപ്പോഴുള്ളത്തില്‍നിന്നും ഒരുമീറ്റര്‍ ഉയര്‍ത്തും. നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിക്കുകയും രൂപരേഖ
കാണിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ചനടത്തി ഉടന്‍ പണിയാരംഭിക്കുകയും ചെയ്യുവാനായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം അസി. എക്സിക്ക്യൂട്ടീവ് എഞ്ചിനീയറുമായി ബ്ലാങ്ങാട്
ബീച്ച് സന്ദര്‍ശിച്ചതായിരുന്നു ഇവര്‍. സ്ഥലം എം എല്‍ എ കെ വി അബ്ദുല്‍ഖാദര്‍, ചാവക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം, ചാവക്കാട് മുന്‍സിപ്പല്‍ വൈസ്
ചെയര്‍മാന്‍ അബ്ബാസ് മാലിക്കുളം, ചാവക്കാട് നഗരസഭ പ്രതിപക്ഷനേതാവ് കെ കെ കാര്‍ത്യായനി ടീച്ചര്‍ എന്നിവര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി.
|