chavakkadonline logo
chavakkadonlinemalayalamtext

Home

20-02-2012 Monday

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

chavakkadonline

since 1999

powered by s marakkar

വൈദ്യുതി ലൈനില്‍ നിന്നും തെങ്ങിന് തീപിടിക്കുന്നു - അധികൃതര്‍ ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപം

posted on 20-02-12 www.chavakkadonline.com

ചാവക്കാട്: എടക്കഴിയൂരില്‍ വൈദ്യുതി ലൈനില്‍ നിന്നും തീപടര്‍ന്ന് നിരവധി തവണ തെങ്ങിന് തീപിടിച്ചു. ഒരേദിവസം ആവര്‍ത്തിച്ച് തെങ്ങിന് തീപടിച്ച കാര്യമറിയിച്ചിട്ടും  വൈദ്യുതി വകുപ്പ് അധികൃതര്‍ ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപം. കഴിഞ്ഞ വര്‍ഷം വീടിന് തീപിടിച്ച് മരിച്ച വെളിയംങ്കോട് വീട്ടില്‍ അബ്ദുള്ളകുട്ടിയുടെ വീടിനടുത്തുള്ള ട്രാസ്‌ഫോര്‍മറില്‍നിന്നുമുള്ള വൈദ്യുതി കമ്പികളില്‍നിന്നാണ് തീപടരുന്നത്. പകല്‍ 12 ഓടെ കാറ്റില്‍ കമ്പികള്‍ കൂട്ടിയിടിച്ച് തീപടര്‍ന്നാണ് തെങ്ങ് കത്തിയത്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ നിരവധി തവണ  മണതല ബീച്ച് കെ എസ് ഇ ബി സബ്ബ് എഞ്ചിനിയര്‍ ഷിജുവിനെ വിവരമറിയിച്ചെങ്കിലും മൂന്നുമണിയോടെ മാത്രമാണ് അളെ അയച്ചതെന്ന് പരാതിയുണ്ട്. എന്നാല്‍ ഉദ്യോസ്ഥരെത്തിയിട്ടും നടപടിയെടുക്കാതെ തിരികെ പോകുകയായിരുന്നു. ഇതിന് ശേഷം ആറുമണിയോടെ വൈദ്യുതി ലൈനില്‍നിന്നും തീപടര്‍ന്ന് തെങ്ങ് വീണ്ടും കത്തുകയായിരുന്നു. എടക്കഴിയുര്‍ ലൈഫ് കെയര്‍പ്രവര്‍ത്തകര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതിനെ തുടര്‍ന്ന് ഗുരുവായൂരില്‍നിന്നും ഫയര്‍പോഴ്‌സ് എത്തിയാണ് തീയണച്ചത്.

വട്ടേക്കാട് നേര്‍ച്ചക്കിടെ അഞ്ചങ്ങാടിയില്‍ സംഘര്‍ഷം - ചാവക്കാട്‌ സി ഐ കെ സുദര്‍ശന് ഗുരുതരമായ പരിക്ക്

ബ്ലാങ്ങാട് ബീച്ച് സൌന്ദര്യവല്‍ക്കരണം കരാറായി - ആറുമാസത്തിനകം പൂര്‍ത്തീകരിക്കും

വീട് കത്തി നശിച്ചു

ഒന്‍പത് മണിക്കൂര്‍ ടോള്‍ ഫ്രീ

ബസ്സ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ മര്‍ദ്ദിച്ചു

വട്ടേക്കാട് നേര്‍ച്ചക്കിടെ നിരവധിപേര്‍ക്ക് മര്‍ദ്ദനമേറ്റു

വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ചത് സമൂഹ്യവിരുദ്ധസംഘം

വൈദ്യുതി ലൈനില്‍ നിന്നും തെങ്ങിന് തീപിടിക്കുന്നു - അധികൃതര്‍ ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപം

ഓട് വീട് കത്തി വളര്‍ത്തുനായ വെന്തുമരിച്ചു