posted on 19 December 2014 ഗുരുവായൂര്‍: കളഞ്ഞു കിട്ടിയ പണവും
രേഖകളും പൊലിസില്‍ ഏല്‍പ്പിച്ച് യുവാവ് സത്യസന്ധത കാട്ടി. ചാവക്കാട്
സ്വദേശി പി എ നാസറിനാണ് ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ നിന്ന്
പണം, ബാങ്ക് എ. ടി എം കാര്‍ഡുകള്‍, ഡ്രൈവിങ്ങ് ലൈസന്‍സ്, മറ്റു രേഖകള്‍
എന്നിവയടങ്ങിയ പഴ്സ് കിട്ടിയത്. വെങ്കിടങ്ങ് പാട്ടത്തില്‍
ഹരികുമാറിന്റേതായിരുന്നു പഴ്സ്. രേഖകളില്‍ നിന്നും ലഭിച്ച ഫോണ്‍
നമ്പര്‍ പ്രകാരമാണ് ഉടമയെ വിളിച്ചു വരുത്തി ഗുരുവായൂര്‍ ടെമ്പിള്‍ എസ് ഐ .
യു എച്ച് സുനില്‍ദാസിന്റെ സാന്നിധ്യത്തില്‍ പഴ്സ് കൈമാറിയത്.. |