banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-07-14 Saturday

ഫാസില്‍ വധക്കേസിലെ പ്രതികളുടെ വളര്‍ത്തുനായയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ആരംഭിച്ചു

posted on  19 July 2014
ഗുരുവായൂര്‍: ഗുരുവായൂര്‍ ബ്രഹ്മക്കുളത്തെ സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫാസില്‍ വധകേസ്സിലെ പ്രതികളുടെ വീട്ടിലെ വളര്‍ത്തുനായയെ വെട്ടികൊന്നതായുള്ള പരാതിയില്‍ ഗുരുവായൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. വധകേസിലെ നാലാം പ്രതി ബ്രഹ്മകുളം പുതുമനശ്ശേരി ബിനോയി, സഹോദരനും 15 ാം പ്രതിയുമായ  ശാന്തീപ് എന്നിവരുടെ വീട്ടിലെ നായയെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികള്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.ശേഷം ബുധനാഴ്ച രാവിലെയായിരുന്നു നായക്ക് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ചികിത്സയിലായിരുന്ന നായ വ്യാഴാഴ്ച രാവിലെ ചത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ തൈക്കാട് മൃഗാശുപത്രിയില്‍ നായയുടെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്തു. കാക്കനാടുള്ള ലാബിലെ പരിശോധനക്ക് ശേഷമേ നായ ചാവാനുള്ള കാരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിക്കൂവെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോ. എസ്. ഇന്ദു നമ്പൂതിരി പറഞ്ഞു.