banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-07-2014 Saturday

ഉദ്യോഗസ്ഥരുടെ ശീതസമരം: വാതക ശ്മശാനം പ്രവര്‍ത്തനരഹിതം; മൃതദേഹങ്ങളുമായി ബന്ധുക്കള്‍ നെട്ടോട്ടം
യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ റീത്ത്‌ വെച്ച് പ്രതിഷേധിച്ചു

Posted on 19 July 2014
ചാവക്കാട് : നഗരസഭയിലെ പൊതുശ്മശാനത്തിലെ ശ്മശാനം പ്രവര്‍ത്തനരഹിതമായിട്ട് ഒരു മാസം. നഗരസഭയിലെ എന്‍ജിനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിലച്ചത്. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം മൃതദേഹങ്ങള്‍ ദഹിപ്പിക്കാനും മറവു ചെയ്യാനുമെല്ലാം മറ്റു പഞ്ചായത്തുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ചാവക്കാട് നിവാസികള്‍.
വര്‍ഷങ്ങളോളമുള്ള നിയമ പോരാട്ടത്തിനു ശേഷമാണ് ചാവക്കാട് ബീച്ചിന് സമീപം വാതക ശ്മശാനം 5 വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് പൊതു ശ്മശാനം യാഥാര്‍ത്ഥ്യമാക്കിയത്. വൈദ്യുതിത്തകരാര്‍ മൂലമാണ് ഒരു മാസമായി ശ്മശാനം പ്രവര്‍ത്തിക്കാത്തത് എന്നാണ് അധികൃതരുടെ ഭാഷ്യം. വൈദ്യുതി ഇല്ലാത്ത സമയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഇവിടെ ജനറേറ്ററുണ്ട് എന്നാല്‍ ജനറേറ്റര്‍ യഥാസമയം സര്‍വ്വീസ് നടത്താതതുമൂലം അതും പ്രവര്‍ത്തിക്കുന്നില്ല. ശ്മശാനത്തിന്റെ നടത്തിപ്പ് ആരോഗ്യവിഭാഗത്തിനാണെങ്കിലും ഇവിടെ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ അവയുടെ അറ്റകുറ്റപ്പണിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതും പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കേണ്ടതും എന്‍ജിനിയറിങ് വിഭാഗമാണ്.
പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ചാവക്കാട്‌ നഗരസഭാ വൈദ്യുതശ്മശാനത്തിനു യൂത്ത്‌കോണ്ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റീത്ത് സമര്‍പ്പിച്ചു. പ്രതിഷേധയോഗം നിയോജകമണ്ഡലം വൈസ്‌.പ്രസിഡന്‍റ് എച്ച് എം നൌഫല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കെ കെ ഫവാസ് അധ്യക്ഷത വഹിച്ചു. റിഷിലാസര്‍, എ കെ റഫീല്‍, തബഷിര്‍, ബദറുധീന്‍, നിസാമുദീന്‍, റൗഫ്‌ എന്നിവര്‍ സംസാരിച്ചു..18-07-14 yc reeth

ചാവക്കാട്‌ നഗരസഭാ വൈദ്യുതശ്മശാനത്തിനു യൂത്ത്‌കോണ്ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് സമര്‍പ്പിക്കുന്നു