banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-04-15 Sunday

വാഹനാപകടം - യുവാവിന് അടിയന്തിര ശസ്ത്രക്രിയക്ക് സഹായം തേടുന്നു

posted on 19 April 2015
18-04-15 ramesh hospitalചാവക്കാട്: വാഹനാപകടത്തെ തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ കഴിയുന്ന യുവാവിന് അടിയന്തിര ശാസ്ത്രക്രിയക്ക് ബന്ധുക്കള്‍ സാമ്പത്തിക സഹായം തോടുന്നു. മണത്തല സ്വദേശിയും ചാവക്കാട് കെ.എസ്.ഇ.ബിയില്‍ കരാര്‍ തൊഴിലാളിയുമായ വെള്ളക്കടവീട്ടില്‍ പ്രഭാകരന്റെ മകന്‍ രമേഷ്(30) എന്ന ജി.കെയാണ് തൃശൂര്‍ ഹാര്‍ട്ട് പോസ്പിറ്റലില്‍ അബോധവാവസ്ഥയില്‍ കഴിയുന്നത്. ഇക്കഴിഞ്ഞ 5ന് സൈക്കിളില്‍ സവാരി ചെയ്യുന്നതിനിടെ  ചാവക്കാട് വടക്കെ ബൈപ്പാസില്‍ വെച്ച് എതിരെ വന്ന കാറിടിച്ചാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരമായ പരിക്കേറ്റ് ഇതിനകം രണ്ട് ശസ്ത്രക്രിയ ചെയ്തു കഴിഞ്ഞിട്ടും രമേഷിന് ബോധം വന്നിട്ടില്ല.  ഇനി ഒരു ശസ്തക്രിയ കൂടി കഴിഞ്ഞാല്‍ മാത്രമെ അപകടാവസ്ഥയില്‍ നിന്ന് രക്ഷപെടാനാകൂവെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതിന് 10ലക്ഷം രൂപ ചെലവു വരുമത്രെ.   സാമ്പത്തികമായി പ്രയാസപ്പെടുന്ന രമേഷിന്റെ വീട്ടുകാര്‍ നിത്യവൃത്തിക്ക് വഴിയില്ലാതെ കഴിയുന്നവരാണ്. ഇത്രയും വലിയ തുക നല്‍കി രമേഷിന് ശസ്ത്രക്രിയ ചെയ്യാന്‍ ഇവര്‍ക്കാവില്ല. ഇതേ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍ അബ്ദുല്‍ കലാം, കരിപ്പോട്ട് ബോബി എന്നിവരുടെ നേതൃത്വത്തില്‍ രമേഷിനെ സഹായിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്മ രൂപവത്ക്കരിച്ചിരിക്കുകയാണ്. യുവാവിന്റെ ചികിത്സക്കായി സാമ്പത്തിക സാഹായം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെയുള്ള  സഹോദരി രമയുടെ പേരില്‍ തുടങ്ങിയ കനറാ ബാങ്ക് അക്കൗണ്ട് നമ്പറില്‍ അയക്കണമെന്ന് ബന്ധുക്കളും കൂട്ടായ്മാ ഭാരവാഹികളും അറിയിച്ചു.
V.P REMA, A/C 1989 1010 1171 1, (CANARA BANK, CHAVAKKAD BRANCH, IFSC CODE: CNRB0001989, MICR CODE 680015102,
 

18-04-15  Help Ramesh

രമേഷ്(30)