ചാവക്കാട്: വട്ടേക്കാട് ചന്ദനക്കുടം നേര്‍ച്ചക്ക്
ആയിരങ്ങളെത്തി. വാദ്യമേളങ്ങളും ഗജവീരന്മാരും അണിനിരന്ന കാഴ്ചകള്‍ ആഘോഷത്തിന്
വര്‍ണ്ണപ്പകിട്ടേകി. വീട്ടുകാഴ്ച്ചകളും നാട്ടുകാഴ്ച്ചകളും
നിരവധിയുണ്ടായിരുന്നു. ഇന്നലെ രാവിലെ എട്ടിന് പുറപ്പെട്ട താബൂത്ത് കാഴ്ച
ഉച്ചക്ക് പന്ത്രണ്ടിന് നടകയറി. തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ
കൊടികയറ്റ കാഴ്ചകള്‍ ജാറത്തിലെത്തി കൊടികയറ്റംനടന്നു. കമ്മിറ്റി ഭാരവാഹികളായ
ആര്‍ പി അഷറഫ്, അറക്കല്‍ ഇബ്രാഹിംകുട്ടി, പി പി സൈതു, ആര്‍ എച്ച് മുഹമ്മദാലി, പി ടി
ഹമീദ്, എന്നിവര്‍ കൊടികയറ്റത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ചക്കരകഞ്ഞി
വിതരണം നടന്നു. ഇവിടെ അന്ത്യവിശ്രമംകൊള്ളുന്ന അശൈഖ് ബര്‍ദാന്‍ തങ്ങളുടെ
ശവകുടീരത്തില്‍ വന്ന് പ്രാര്‍ഥിക്കാനും കാഴ്ചകള്‍ സമര്‍പ്പിക്കാനും വന്‍
ഭക്തജനത്തിരക്കായിരുന്നു. |