chavakkadonline logo
chavakkadonlinemalayalamtext

Home

19/02/2012 Sunday

ചേറ്റുവ ടോള്‍ സമരം - ഇന്ന് 'ടോള്‍ ഫ്രീ ഡേ'
പിറന്ന മണ്ണില്‍ ചുങ്കം കൊടുക്കാതെ യാത്രചെയ്യാനുള്ള ദിനം

ചാവക്കാട്‌: ചേറ്റുവ ടോള്‍ നിര്‍ത്തലാക്കുക എന്നാവശ്യപ്പെട്ട് ചേറ്റുവ ടോള്‍ വിരുദ്ധ ആക്ഷന്‍ കൌണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഇന്ന്‍ ഫെബ്രുവരി 19 'ടോള്‍ ഫ്രീ ഡേ' ആയി ആചരിക്കുന്നു. രാവിലെ ഒന്‍പതുമണിമുതല്‍ വൈകുന്നേരം ആറുമണിവരെ  യാത്രക്കാരില്‍നിന്നും ചുങ്കം വാങ്ങിക്കാന്‍ സമരക്കാര്‍ അനുവദിക്കില്ല. പിറന്ന മണ്ണില്‍ ചുങ്കം കൊടുക്കാതെ യാത്രചെയ്യാനുള്ള ഒരുദിനം ഒരുക്കി ടോള്‍ വിരുദ്ധവികാരം ജനങ്ങളില്‍ ശക്തിപ്പെടുത്തുകയാണ് സമരത്തിന്‍റെ ലക്ഷ്യമെന്ന് ആക്ഷന്‍കൌണ്‍സില്‍ നേതാക്കള്‍ അറിയിച്ചു.

ടോള്‍ വിരുദ്ധ സമരം രാവിലെ ഒന്‍പതുമണിക്ക് സി ആര്‍ നീലകണ്ഠന്‍ ഉത്ഘാടനം ചെയ്യും. എന്‍ എച്ച് ആക്ഷന്‍കൌണ്‍സില്‍, പിഡിപി, പോരാട്ടം, എന്‍ എച്ച് 17 കുടിയിറക്ക്‌ വിരുദ്ധ സമിതി, ഗാന്ധിമാര്‍ഗ്, വെല്‍ഫയര്‍ പാര്‍ട്ടി, സിപിഐ-എംഎല്‍, ലാലൂര്‍ സമരസമിതി, ജമാഅത്തെ ഇസ്ലാമി, ഐ എന്‍ എല്‍,സോളിഡാരിറ്റി, ചക്കംകണ്ടം സമരസമിതി, എസ്ഐഒ, എസ്ഡിപിഐ, ഗുരുകുലം, ബിജെപി, നിറ്റജലാറ്റിന്‍ സമരസമിതി, എന്‍സിപി, കോണ്ഗ്രസ്സ് എസ്, എം എല്‍ ജോസഫ്‌, ജൂനിയര്‍ ചേമ്പര്‍ഓഫ്ഇന്ത്യ, പോപ്പുലര്‍ഫ്രണ്ട്‌, എസ് യു സി ഐ, നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ്, സി എം പി, ജനദാദള്‍ എസ്, യൂത്ത്‌കോണ്‍ഗ്രസ്‌, കൃപ ജീവകാരുണ്യസമിതി, ജിംഖാന കടപ്പുറം തുടങ്ങി രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെയും കൂട്ടായ്മകളുടെയും  പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകും.               posted on 19-02-2012  www.chavakkadonline.com

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

ചേറ്റുവ ടോള്‍ സമരം - ഇന്ന് 'ടോള്‍ ഫ്രീ ഡേ'
പിറന്ന മണ്ണില്‍ ചുങ്കം കൊടുക്കാതെ യാത്രചെയ്യാനുള്ള ദിനം

വട്ടേക്കാട് നേര്‍ച്ചക്ക് ആയിരങ്ങളെത്തി

ബൈക്കിടിച്ച്‌ വിദ്യാര്‍ത്ഥിനിക്ക് പരിക്ക് - അപകടവിവരം അറിയച്ചവര്‍ക്ക് ഭീഷണി

ചരിത്ര നാടകവുമായി അന്‍പതിലധികം വിദ്യാര്‍ഥികള്‍

വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയുടെ 55പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി

മാല മോഷ്ടിക്കാനുള്ള ശ്രമം വൃദ്ധ ചെറുത്തു തോല്‍പ്പിച്ചു
മോഷ്ടാവായ യുവാവ് അറസ്റ്റില്‍

എല്‍.എഫ് കോളേജ് വാര്‍ഷീകവും, യാത്രയയപ്പ് സമ്മേളനവും നടത്തി

യുവതിയെ പീഡിപ്പിച്ച്  35പവന്‍ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

അമ്പത് നോമ്പ്‌ വ്രതാരംഭത്തിന് നാളെ തുടക്കം

ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സില്‍ നൂറുകണക്കിന്പേര്‍ പങ്കെടുത്തു

നിയന്ത്രണംവിട്ട കാര്‍ ബൈക്ക്‌ ഇടിച്ചുതെറിപ്പിച്ചു

chavakkadonline

since 1999

powered by s marakkar