പുന്നയൂര്‍ക്കുളം: വടക്കേക്കാട് കൊമ്പത്തേല്‍ പടി അമിത വേഗത്തില്‍
വിദ്യാര്‍ത്ഥികള്‍ ഓടിച്ച ബൈക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ
വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ടു. അപകടവിവരം പെണ്‍ക്കുട്ടിയുടെ വീട്ടുകാരെ
അറിച്ചതിനെതിരെ പ്രഥമശുശ്രൂഷനല്‍കിയ വീട്ടുകാരെ ഒരു സംഘം ഭീഴീഷണി പെടുത്തി.
മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നതൊഴിയൂര്‍ ഐ സി എ സ്‌കൂളിലെ
വിദ്യാര്‍ത്ഥിനി തമ്പുരാന്‍പടി കൊളാടി ശശിധരന്‍റെ മകള്‍ സിന്ദുജയെയാണ് ബൈക്ക്
ഇടിച്ചിട്ടത്. പല്ലൂകള്‍ പൊട്ടുകയും നിറയെ ചോരയൊലിപ്പിച്ച്
നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് പ്രഥമ ശശ്രൂഷനല്‍കുകയും
പെണ്‍ക്കുട്ടിയുടെ വീട്ടുക്കാരെ വിവരമറിയിക്കുകയും ചെയ്ത കൊമ്പത്തേല്‍പടി
കോളേങ്ങാട്ടില്‍ ചന്ദ്രപ്പുവിന്‍റെ മക്കളായ ബാലനേയും ഹരിദാസനേയും ഒരു സംഘം
വിദ്യാര്‍ത്ഥികളെത്തി കയ്യേറ്റം ചെയ്യുകയും ഭീഷണി പെടുത്തുകയും ചെയ്തത്
സംഘര്‍ഷാവസ്ഥയുണ്ടാക്കി. |