ഗുരുവായൂര്‍: വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ
യുവതിയുടെ 55പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ബാഗില്‍ നിന്ന് മോഷണം പോയതായി പരാതി.
വടക്കേക്കാട് കല്ലൂര്‍ മാരാത്ത് ഖാദറിന്‍റെ മകന്‍ ഫൈസലിന്‍റെ ഭാര്യ ലിമിതയുടെ
55പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് ഇന്നലെ മോഷണം പോയതായി കാണിച്ച് ഗുരുവായൂര്‍
പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് എടപ്പാള്‍ കണ്ടനകത്ത്
വിവാഹ ചടങ്ങില്‍ പങ്കെടുത്ത ലിമിത ഭര്‍ത്താവ് ഫൈസലിനൊപ്പം ചാവക്കാട്
മുതുവട്ടൂര്‍ രാജാ ഹാളില്‍ വരന്‍റെ വീട്ടുകാര്‍ ഒരുക്കിയ വിവാഹ റിസപ്ഷനില്‍
പങ്കെടുക്കാനായി രാജാ ഹാളിലെത്തിയപ്പോഴാണ് ആഭരണങ്ങള്‍ നഷ്‌പ്പെട്ടത്
ശ്രദ്ധയില്‍പ്പെടുന്ന്. യാത്രയില്‍ ആദ്യം ആഭരണങ്ങള്‍ ഉള്‍പ്പെടുന്ന കവര്‍
സൂക്ഷിച്ചിരുന്നത് ഭര്‍ത്താവ് ഫൈസലായിരുന്നു. യാത്രയ്ക്കിടെ കവര്‍ ഭാര്യയ്ക്ക്
കൈമാറിയതിനെ തുടര്‍ന്നാണ് കവര്‍ വാനിറ്റി ബാഗില്‍ സൂക്ഷിച്ചത്.
സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് പരാതിയില്‍ ആരെയും സംശയം
പ്രകടിപ്പിച്ചിട്ടില്ലെന്നും പോലീസ് അന്വേഷണം തുടങ്ങിയതായും ഗുരുവായൂര്‍ സി.ഐ
കെ.ജി സുരേഷ് പറഞ്ഞു. |