banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

18-12-14 Thursday

ശബരിമല യാത്രക്കിടെ തീര്‍ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചു

Posted on 18 December 2014
17-12-14 NARAYANAN (60)ചാവക്കാട് : ശബരിമല യാത്രക്കിടെ  കോഴിക്കോട് ഫറോക്ക്‌ സ്വദേശിയായ തീര്‍ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചു.  കോഴിക്കോട്  ഫറോഖിനടുത്ത് കടലുണ്ടി മുരുകല്ലിങ്ങല്‍ ചെമ്പ്രത്തറ  സ്വാമികുട്ടി മകന്‍ നാരായണന്‍ (60) ആണ് മരിച്ചത്.  ബുധനാഴ്ച ഉച്ചക്ക്‌ രണ്ടു മണിയോടെ ചാവക്കാട്‌ വെച്ചാണ് മരണം സംഭവിച്ചത്‌. രാവിലെ മകന്‍ സജീവനോടൊപ്പം ഒന്‍പതംഗ തീര്‍ഥാടക സംഘത്തോടൊപ്പം ശബരിമലക്ക് പുറപ്പെട്ടതായിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയ ഉടനെ തലക്കറക്കവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിസരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പരിശോദനക്ക് വിധേയനാക്കിയിരുന്നു. ആശുപത്രിയില്‍ നിന്നും ഇഞ്ചക്ഷനും മറ്റും നല്‍കി വിട്ടയച്ചതായി പറയുന്നു. പിന്നീട് യാത്രക്കിടെ  കാടാമ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം  നടത്തുകയും നാരായണന്‍ ഉന്മേഷവാനായി കാണുകയും ചെയ്തതായി സഹയാത്രികര്‍ പറഞ്ഞു. യാത്രക്കിടെ വീണ്ടും ചര്‍ദിച്ചിരുന്നുവെങ്കിലും ഭക്ഷണം പറ്റാതെയാകും എന്നാണു കരുതിയതെന്ന് മകന്‍ പറഞ്ഞു. ചാവക്കാട്‌ എത്തിയപ്പോള്‍ മകന്‍ സജീവ്‌ അച്ചനെ വിളിച്ചപ്പോഴാണ് നാരായണന്‍ ചലനമറ്റ രീതിയില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ സമീപത്തെ ചാവക്കാട്‌ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ചാവക്കാട്‌ പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. പോസ്റ്റ്‌ മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക്‌ കൊണ്ടുപോകും. ഭാര്യ: ശ്രീമതി. മറ്റുമക്കള്‍: രതീഷ്‌, ശ്രീജ. മരുമക്കള്‍: അഞ്ജു, സുജി.
സംഭവമറിഞ്ഞ് ചാവക്കാട്‌ നഗരസഭാ കൌണ്‍സിലര്‍ യതീന്ദ്ര ദാസ്‌, കോണ്ഗ്രസ് നേതാക്കളായ എം എസ് ശിവദാസ്‌, കെ എം ശിഹാബ്‌ എന്നിവര്‍ ആശുപത്രിയിലെത്തി തീര്‍ഥാടകര്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു..