banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-11-14 Tuesday

കനോലികനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

posted on 18 November 2014
17-11-14  Moinudheen 28ചാവക്കാട്‌:  കനോലികനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണത്തല സ്വദേശിയും കടപ്പുറം വട്ടേക്കാട് വാടക വീട്ടില്‍ താമസക്കാരനുമായ പുതുവീട്ടില്‍ മൊയിനുധീന്റെ(28) മൃതദേഹമാണ് മൂന്നാംകല്ല് പാലത്തിനടുത്ത് പുഴയില്‍ കണ്ടെത്തിയത്‌. തിങ്കളാഴ്ച്ച രാവിലെയാണ് തലഭാഗം വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന നിലയില്‍ മൃതദേഹം കാണപ്പെട്ടത്‌. നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് ചാവക്കാട്‌ അഡീഷനല്‍ എസ് ഐ  എം ഗോവിന്ദന്റെ നേതൃത്വത്തില്‍ പോലീസെത്തി മൃതദേഹം ചാവക്കാട്‌ താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഞ്ചങ്ങാടിയിലെ സ്വകാര്യ പ്ലാസ്റ്റിക്‌ കമ്പനിയിലെ ജീവനക്കരാനായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മണത്തല ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കം നടത്തി. പിതാവ്: പരേതനായ അസീസ്‌. മാതാവ്‌: ജമീല. .