banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

17-11-14 Tuesday

ശബരിമല സീസണ്‍: പോലീസ് സുരക്ഷ കര്‍ശനമാക്കി
സീസണ്‍കാല ഡ്യൂട്ടിക്ക് 250 പോലീസ്

posted on 17 November 2014
ഗുരുവായൂര്‍: മണ്ഡലകാലം തുടങ്ങിയതോടെ ഗുരുവായൂരില്‍ പോലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കി. മോഷണം, പിടിച്ചുപറി എന്നിവ തടയുന്നതിനായി ക്ഷേത്രത്തിലും പരിസരത്തും കൂടുതല്‍ പോലീസിനെ നിയോഗിക്കും.
ഗുരുവായൂര്‍ ക്ഷേത്രസുരക്ഷയ്ക്കുള്ള 60 കെ.എ.പി.ക്ക് പുറമെ 30 കെ.എ.പി.യെയും 30ക്യു.ആര്‍.ടി. പോലീസിനെയും അധികമായി നിയോഗിക്കും. 120 സ്‌പെഷല്‍ പോലീസ് ഓഫീര്‍മാരും സീസണ്‍കാല സുരക്ഷയ്ക്കുണ്ടാകും. കിഴക്കേനടയിലും പടിഞ്ഞറേനടയിലും പോലീസ് എയ്ഡ്‌പോസ്റ്റിനു പുറമെ ബസ് സ്റ്റാന്‍ഡ്, റയില്‍വേ സ്റ്റേഷന്‍, ക്ഷേത്രത്തിലെ കുളക്കടവ് എന്നിവടങ്ങളിലും 24 മണിക്കൂറും പോലീസ് സേവനം ലഭ്യമാക്കും. അയ്യപ്പതീര്‍ത്ഥാടകരില്‍നിന്ന് അമിത പാര്‍ക്കിങ് ഫീസ് ഇടാക്കുന്നത് തടയാനും പാര്‍ക്കിങ് ഗ്രൗണ്ടുകളിലെ മോഷണം തടയുന്നതിനും പാര്‍ക്കിങ് ഗ്രൗണ്ടുകളിലും പോലീസിനെ നിയമിക്കും. ബൈക്ക് പട്രോളിങ്, ജീപ്പ് പട്രോളിങ് എന്നിവയും ഉണ്ടാകും. .