banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-11-14 Tuesday

ഗുരുവായൂരിലെ റോഡ് : മന്ത്രിക്കെതിരെ ഡി.വൈ.എഫ്.ഐ.യുടെ കരിങ്കൊടി

posted on 18 November 2014
ഗുരുവായൂര്‍: ഗുരുവായൂരിലെ റോഡുകള്‍ ടാറിട്ട് സഞ്ചാരയോഗ്യമാക്കും എന്ന ഉറപ്പുലംഘിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ., ബി.ജെ.പി.സംഘടകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. മന്ത്രി കെ.പി. മോഹനനെതിരെ ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി .
ഞായറാഴ്ച വൈകിട്ട്്്് ദേവസ്വത്തിന്റെ പരിപാടിക്കു വന്ന മന്ത്രിയുടെ വാഹനം കിഴക്കേനടയില്‍ കൊളാടിപ്പടിക്ക് സമീപമെത്തിയതോടെ 30ഓളം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ സിഐ എം.യു. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ്സെത്തി.
പ്രതിഷേധസമരങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനവും നടത്തി. കരിങ്കൊടി പ്രതിഷേധത്തിനും പ്രകടനത്തിനും ഡി.വൈ.എഫ്.ഐ. നേതാക്കളായ കെ.കെ. മുബാറക്, കെ.വി. വിവിധ്, വി. അനൂപ്, കെ.ആര്‍. സൂരജ്, കെ.എ. സനൂപ്, എറിന്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി. തിങ്കളാഴ്ച ഗുരുവായൂരില്‍ വഞ്ചനാദിനം ആചരിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നില്‍ കരിങ്കൊടി കെട്ടും.
ബി.ജെ.പി.യുടെ നേതൃത്വത്തില്‍ വൈകിട്ട്്് പടിഞ്ഞാറേ നടയില്‍നിന്ന്്് പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെയും എം.എല്‍.എ.യുടെയും കോലം കത്തിച്ചു. ബി.ജെ.പി. മീഡിയ സെല്‍ കണ്‍വീനര്‍ രാജന്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് നേതാക്കളായ സുമേഷ് തേര്‍ളി, ബാലന്‍ തിരുവെങ്കിടം, അഡ്വ. വേണുഗോപാല്‍ മുള്ളത്ത്, കെ.സി. വേണുഗോപാല്‍, ബാബു തൊഴിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.