banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-11-14 Tuesday

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം ; മരണം രണ്ടായി

posted on 18 November 2014
18-11-14 accident deathചാവക്കാട്: ദേശീയപാത 17 ചേറ്റുവ  ഏങ്ങണ്ടിയൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ ചികിതയിലായിരുന്ന പാവറട്ടി വന്‍മെനാട് രായമരക്കാര്‍ വീട്ടില്‍ മുഹമ്മദാലി മകന്‍ മുഹമ്മദ് റാഫി (23)യാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്‌. ചേറ്റുവ ഏങ്ങണ്ടിയൂര്‍ എം ഐ ആശുപത്രിക്കടുത്ത് തിങ്കളാഴ്ച്ച രാത്രിയാണ് അപകടം സംഭവിച്ചത്‌. കടപ്പുറം അഞ്ചങ്ങാടി  ചാലില്‍ മുഹമ്മദ് കോയ മകന്‍ ഹാഷിര്‍ മുഹമ്മദ് (24)സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചു വീണ ഹാഷിറിന്റെ ദേഹത്ത്‌ പുറകെ വന്ന നാഷണല്‍ പെര്‍മിറ്റ്‌ ലോറി കയറുകയായിരുന്നു. അപകടത്തെതുടര്‍ന്ന് നിര്‍ത്താതെ പോയ ലോറിക്ക് വേണ്ടി  വാടാനപ്പിള്ളി പോലീസ്‌ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.  രണ്ടുബൈക്കുകളിലേയും സഹയാത്രികരായ  മൂന്നാംകല്ല് സ്വദേശി ആഷിഫ് (23) വന്‍മെനാട് സ്വദേശി നബീല്‍ (21) എന്നിവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹാഷിറും  ആഷിഫും സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെവന്ന മുഹമദ് റാഫിയും നബീലും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
സഹോദരിയുടെ വിവാഹ ആവശ്യാര്‍ത്ഥം രണ്ടുമാസം മുമ്പാണ് മുഹമ്മദ് റാഫി യുഎ ഇയില്‍ നിന്നും നാട്ടിലെത്തിയത്. അടുത്ത് തിരിച്ചു പോകാന്‍ തീരുമാനിച്ചിരുന്നു. ഖത്തറില്‍ ജോലി ശരിയായതിനെ തുടര്‍ന്ന് ഈമാസം 28 ന് പോകാന്‍തയ്യാറായിരിക്കുകയായിരുന്നു ഹാഷിര്‍ മുഹമ്മദ്.
ഹാഷിര്‍ മുഹമ്മദിന്റെ മൃതദേഹം ചൊവ്വാഴ്ച്ച  രാവിലെ അഞ്ചങ്ങാടി പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.  മാതാവ് : ഷമീറ. സഹോദരങ്ങള്‍: മുനവര്‍, യഹിയ.
മുഹമ്മദ് റാഫിയുടെ മൃതദേഹം ചൊവ്വാഴ്ച്ച  വൈകീട്ട് വന്‍മെനാട് ജുമാഅത്ത് പള്ളിഖബര്‍സ്ഥാനില്‍ മറവുചെയ്തു.  മാതാവ് : ജമീല. സഹോദരങ്ങള്‍:  മംതാസ്, നസീറ, ബിലാല്‍, സാബിറ.