banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-10-14 Saturday

കടപ്പുറം പഞ്ചായത്ത് ഓഫിസിലേക്ക് എസ്.ഡി.പി.ഐ മാര്‍ച്ച് നടത്തി

posted on  18 October  2014
17-10-14 KADAPPURAM PANJAYATH OFFICE MARCH-SDPI
കടപ്പുറം: പഞ്ചായത്തിലെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരേ എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് ഷാജഹാന്‍ ആനന്ദവാടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇബ്രാഹിം പുളിക്കല്‍ ബ്രാഞ്ച് പ്രസിഡന്റ് സലീം സംസാരിച്ചു. മാര്‍ച്ചിന് മുഹമ്മദ് റാഫി, ഷാഫി അഞ്ചങ്ങാടി, അന്‍വര്‍ സാദത്ത് നേതൃത്വം നല്‍കി.