banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-07--2014 Friday

Sun      Mon       Tue       Wed       Thu       Fri       Sat

ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കി യുവാക്കള്‍ മാതൃകയായി

posted on 18 July  2014
17-07-14 nh 17
ചാവക്കാട്‌ : ചാവക്കാട്‌ - ചേറ്റുവ ദേശീയപാത 17ല്‍ ഒരുമനയൂര്‍ ഒറ്റതെങ്ങിലെ  വെള്ളക്കെട്ടൊഴിവാക്കി യുവാക്കള്‍ മാതൃകായി. ശക്തമായ മഴയെതുടര്‍ന്ന് ദിവസങ്ങളിലായി റോട്ടില്‍ നിലനിന്നിരുന്ന രൂക്ഷമായ വെള്ളക്കെട്ടാണ് മണിക്കൂറുകളുടെ ശ്രമഫലമായി യുവാക്കള്‍ ഒഴിവാക്കിയത്‌. വെള്ളം നിറഞ്ഞു കിടന്ന റോഡിലെ കുഴികളില്‍ വീണ്  ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും അപകടത്തില്‍പെടുന്നത് പതിവായിട്ടും അധികൃതര്‍ പരാതികളില്‍ പ്രതികരിക്കാതിരുന്നപ്പോഴാണ് യുവാക്കള്‍ രംഗത്തിറങ്ങിയത്.  റോഡിനു സമീപമുള്ള കനോലികനാലിനോട് ബന്ധപ്പെട്ടു കിടക്കുന്ന പാടത്തേക്ക് ചാല് കീറി വെള്ളം ഒഴുക്കിവിട്ടാണ് പ്രശ്നത്തിന് താത്കാലിക പരിഹാരം കണ്ടത്‌. തെക്കഞ്ചേരിയിലെ ഫ്രണ്ട്സ്‌ ക്ലബ്‌ അംഗങ്ങളായ ഫാരിസ്‌, സധു, ആഷിക്, ഹാഷിര്‍, സിയാദ്‌, ഉമേഷ്‌, ഷാഫി, പ്രകാശന്‍, ബാബു എന്നിവര്‍ നേതൃത്വം നല്‍കി.