മാമാബസാര്‍ സെന്ററില്‍ അപകട ഭീഷണി ഉയര്‍ത്തി 11 കെ വി വൈദ്യുതി ലൈന്‍
posted on 18 July 2014
ചാവക്കാട്: മാമാബസാര്‍ സെന്ററില്‍ അപകടക്കെണിയൊരുക്കി വൈദ്യുതി ലൈന്‍. മാമാബസാര്‍ പാലുവായ്
റോട്ടില് ഒ ടി മമ്മുവിന്റെ വീട്ടുവളപ്പില്‍ റോഡരികില്‍ നില്ക്കുന്ന പ്ലാവിന് തടിയിലും ശിഖിരങ്ങളിലും തട്ടിയാണ് 11
കെ വി ഉള്‍പ്പെടെയുള്ള വിദ്യുതി കമ്പികള്‍ കടന്നു പോകുന്നത്. നിറയെ ചക്കകളുള്ള പ്ലാവില്‍ കയറാനോ തോട്ടി
ഉപയോഗിച്ച് ചക്ക പൊട്ടിക്കാനോ സാധ്യമല്ല. ചക്കകള്‍ പലതും വൈദ്യുതി കമ്പിയില്‍ തൂങ്ങി നില്‍ക്കുകയാണ്. നിറയെ
യാത്രക്കാരുള്ള ഈ വഴിയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ മേല്‍ ചക്ക വീണു
പരിക്കെല്ക്കുന്നത് സാധാരണമായിരിക്കുകയാണ്. കാറ്റിലും മഴയിലും പ്ലാവിന്റെ ശിഖിരങ്ങള്‍ ഉലയുമ്പോള്‍ 11 കെ വി
വൈദ്യുതി കമ്പികള്‍ കൂട്ടിമുട്ടി ഭയാനക ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടാകുന്നതും തീ പാരുന്നതും നാട്ടുകാരെ
ഭയപ്പെടുത്തുന്നു. സംഭവം കെ എസ് ഇ ബി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും യാതൊരു നടപടിയും
ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. എത്രയും വേഗം പ്ലാവ് മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.