ചാവക്കാട്:
എസ് കെ എസ് എസ് എഫ് യു എ ഇ കമ്മിറ്റി പ്രഖ്യാപിച്ച സയ്യിദ് ഹാമിദ് കോയ തങ്ങള്‍ സ്മാരക
അവാര്‍ഡ് തൊഴിയൂര്‍ എം കെ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ക്ക് സമ്മാനിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും
ഉസ്താദ് അവാര്‍ഡ് സ്വീകരിച്ചു. വെള്ളിയാഴ്ച ചാവക്കാട് ബസ്റ്റാന്‍റ്
മൈതാനിയില്‍ നടന്ന പൊതുയോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഹംസ ബിന്‍ ജമാല്‍
അധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞി, ദേവസ്വംബോര്‍ഡ്
ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി. സയ്യിദ്‌മുഹമ്മദ്
കോയ ബാനു അലവി തങ്ങള്‍, എം ടി അബ്ദുള്ള മുസ്‌ലിയാര്‍, ഹുസൈന്‍ ദാരിമി, ത്രീസ്റ്റാര്‍
കുഞ്ഞിമുഹമ്മദ് ഹാജി, അബൂബക്കര്‍ ഖാസിമി, പി കെ കരീം ഹാജി, ഷറഫുദീന്‍ വെന്മേനാട്,
ശംസുദ്ധീന്‍ വില്ലന്നൂര്‍, സി എച്ച് റഷീദ്, ഇ പി കമറുദ്ധീന്‍, ഉസ്മാന്‍
കല്ലാട്ടിയില്‍, കോയക്കുട്ടി മുസ്‌ലിയാര്‍, ബഷീര്‍ ഫൈസി ദേശമംഗലം, ഹംസ
മുസ്‌ലിയാര്‍ ചേറ്റുവ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‍ നടന്ന പണ്ഡിത സംഗമം
സമസ്ത മുശാവറ അംഗം എം എം മുഹിയുദ്ധീന്‍ മൌലവി ഉത്ഘാടനം ചെയ്തു. പി ടി
കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
ഡയരക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം നടത്തി. ഇസ്മായില്‍ സഖാഫി
തോട്ടമുക്കം, അബ്ദുള്ള മുസ്‌ലിയാര്‍ മണത്തല, ടി ടി അബ്ദുള്ള മുസ്‌ലിയാര്‍
പെരുമ്പിലാവ്, നാസര്‍ ഫൈസി തിരുവത്ര തുടങ്ങിയവര്‍ സംസാരിച്ചു.. posted on 18-02-12 www.chavakkadonline.com |