chavakkadonline logo
chavakkadonlinemalayalamtext

Home

18-02-2012 Saturday

ധനസഹായം നല്‍കി

ഗുരുവായൂര്‍: സഹോദരനോടും കൂട്ടുക്കാര്‍ക്കുമോപ്പം ക്രിക്കറ്റ്  കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ് മരിച്ച ഒമ്പതുകാരന്‍റെ കുടുംബത്തിന്   വനം വകുപ്പ് ഏര്‍പ്പെടുത്തിയ ധനസഹായം കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ കുടുബത്തെ ഏല്‍പിച്ചു. ഗുരുവായൂര്‍ ആനത്താവളത്തിനടുത്ത്  വേണുവിന്‍റെയും ശ്യാമളയുടേയും മകന്‍ വൈഷ്ണവ് 2011 മെയ് 29നാണ് പാമ്പ് കടിയേറ്റ് മരിച്ചത് സഹോദരന്‍ വൈശാഖിനോടൊപ്പം തമ്പുരാന്‍ പടിയിലെ പറമ്പില്‍ ക്രിക്കറ്റുകളിക്കുമ്പോള്‍ തെറിച്ചുപോയ പന്തെടുക്കാന്‍ പോയ വൈഷ്ണവിനെ പാമ്പുകടിക്കുകയായിരുന്നു. സഹോദരനോട് വിവരം പറഞ്ഞു. തുടര്‍ന്ന് സൈക്കിളിലിരുത്തി വീട്ടിലെത്തിച്ചശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരുലക്ഷം രൂപയുടെ ധനസഹായമാണ് വനം വകുപ്പ് നല്‍കിയത്. ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ്  അധ്യക്ഷനായി. കൗണ്‍സിലര്‍ ആനന്ദവല്ലി മാംമ്പുഴ. വടക്കാഞ്ചേരി റേഞ്ച് ഓഫീസര്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, അസിസ്റ്റന്‍റ് റേഞ്ച് ഓഫീസര്‍ വി ടി ഗീവര്‍, വി അനൂപ്, ലോകനാഥന്‍ എന്നിവര്‍ സംസാരിച്ചു.. posted on 18-02-12 www.chavakkadonline.com

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

18-02-12 GURUVAYOOR NEWS-DANASAHAYAM copy

തൊഴിയൂര്‍ ഉസ്താദിന് അവാര്‍ഡ്‌ നല്‍കി ആദരിച്ചു

ചേറ്റുവ ടോള്‍ - അറസ്റ്റും നിരാഹാരവും തുടരുന്നു

മണ്ണാത്തിക്കിളിയുടെ ദുരിതം പക്ഷിപ്രേമികള്‍ക്ക് നൊമ്പരമാകുന്നു

 ഇന്‍റെര്‍സോണ്‍ കലോത്സവം - സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം  ചെയ്തു

ധനസഹായം നല്‍കി

കാന്‍സര്‍ രോഗ ബോധവത്കരണ ക്ലാസ്

chavakkadonline

since 1999

powered by s marakkar