ചാവക്കാട്: അന്യായമായി തുടരുന്ന
ചേറ്റുവ ടോള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പിഡിപി ജില്ലാ സമിതിയുടെ
നേതൃത്വത്തില്‍ ദിവസമായി നിരാഹാരം തുടരുന്ന പിഡിപി ജില്ലാ വൈസ് പ്രസിഡന്‍റ്
സുലൈമാന്‍ കൊരട്ടിക്കരയെ അറസ്റ്റുചെയ്ത് ചാവക്കാട് താലൂക്കാശുപത്രിയില്‍
പ്രവേശിപ്പിച്ചു. ചാവക്കാട് എസ് ഐ മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ എത്തിയ
പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ചാവക്കാട് സര്‍ക്കാര്‍ ആശുപത്രി
ഡോക്ടര്‍മാര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ്
അറസ്റ്റ്. നിരാഹാരസമരം നാലാം വാരത്തിലേക്ക് പ്രവേശിക്കുകയാണ്. posted on 18-02-12 www.chavakkadonline.com |