പുന്നയൂര്‍ക്കുളം: ചെറായി ക്രീയേറ്റീവ്
സാംസ്‌കാരിക വേദി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ നാളെ
കിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാന്‍സര്‍ രോഗ ബോധവത്കരണ ക്ലാസ്
നടത്തും. പഞ്ചായത്തിലെ ആയിരത്തില്‍പരം തൊഴിലുറപ്പ് പ്രവര്‍ത്തകരും മറ്റും
ചടങ്ങില്‍ പങ്കെടുക്കും. ഡോ. ശ്രീകല രാജേഷ്, ഡോ. രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്
നയിക്കും. ജീവിത രീതീയെക്കുറിച്ച് ഡോ. എസ്. രാധാകൃഷ്ണന്‍ ക്ലാസ് എടുക്കും. 24ന്
കഞ്ചിക്കോട് കാന്‍സര്‍ റിസര്‍ച്ച് സെന്‍റെറിന്‍റെ കാന്‍സര്‍ പരിശോധന മൊബൈല്‍
യൂണിറ്റ് പഞ്ചായത്തിന്‍റെ ആരോഗ്യ പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്നതാണെന്നും
പഞ്ചായത്ത് പ്രസിഡന്‍റ് ഫാത്തീമ ലീനസും ക്രീയേറ്റീവ് സാംസ്‌കാരിക വേദി
സെക്രട്ടറി എം റാണ പ്രതാപും അറിയിച്ചു. posted on 18-02-12 www.chavakkadonline.com |