15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-09-15 Thursday

ചാവക്കാട്‌ ടൌണില്‍ പാര്‍ക്ക്‌ ചെയ്ത ബൈക്കിന്റെ സീറ്റിനിടയില്‍ പാമ്പ്‌

Posted on 17 September  2015
17-09-15 snake on bike
ചാവക്കാട്‌: പാര്‍ക്ക്‌ ചെയ്ത ബൈക്കിന്റെ സീറ്റിനിടയില്‍ നിന്നും പാമ്പിനെ കണ്ടെത്തി. ചാവക്കാട്‌ കാജാ സെന്ററിന്റെ പിറകില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന ഹീറോ ഹോണ്ട ബൈക്കില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്‌. വ്യാഴാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. കാജാ കമ്പനി ജീവനക്കാരനായ കുര്യന്‍ ബൈക്ക്‌ പാര്‍ക്ക്‌ ചെയ്ത പോയ ഉടനെ പിറകില്‍ വന്ന മറ്റൊരാളാണ് സീറ്റിനിടയില്‍ നിന്നും പുറത്തേക്ക്‌ നില്‍ക്കുന്ന പാമ്പിന്റെ വാല്‍ ഭാഗം കണ്ടത്‌. വിവരമറിഞ്ഞെത്തിയ കടക്കാരും ജീവനക്കാരും ചേര്‍ന്ന് ബൈക്കിന്റെ സീറ്റ്‌ അഴിച്ചു മാറ്റിയാണ് പാമ്പിനെ പിടികൂടിയത്‌. വീട്ടില്‍ നിന്നും വരുമ്പോള്‍ തന്നെ പാമ്പ്‌ ബൈക്കില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. വലിയ ഒരപകടത്തില്‍ നിന്നാണ് ബൈക്കുടമ രക്ഷപ്പെട്ടത്‌..