15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-09-15 Thursday

ദേശീയപാതയിലെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനെതിരെ നാട്ടുകാര്‍‍

Posted on 17 September  2015
17-09-15 haritha
ചാവക്കാട് : ദേശീയപാതയിലെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍‍ രംഗത്തെത്തി. ദേശീയപാതയില്‍ അപകടകരമല്ലാത്ത വിധം നില്‍ക്കുന്ന മരങ്ങളാണ് മുറിച്ച് മാറ്റാന്‍ നീക്കം നടക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ്‌ മരം മുറിഞ്ഞു സ്കൂള്‍ ബസില്‍ വീണ് അഞ്ച് കുട്ടികള്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ദേശീയ പാതയോരങ്ങളിലുളള അപകടകരമല്ലാത്ത മരങ്ങള്‍ അടക്കം മുറിച്ച് മാറ്റാന്‍ ഉത്തരവ് ഇറക്കയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി തിരുവത്രയിലെ ചീനി മരവും മുറിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങപഴക്കമുള്ള  ഈ ചിനിമരം അപകടകരമല്ലാത്ത രീതിയിലാണ് നില്‍ക്കുന്നത്‌. ചാവക്കാട് കഴിഞ്ഞാല്‍  കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ്   സ്റ്റോപ്പുളള  ബസ് വെയിറ്റിങ്ങ് ഷെഡില്ലാത്ത തിരുവത്രയില്‍ ദീര്‍ഘദൂര യാത്രക്ക് ബസ് കാത്ത് നില്‍ക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും തണല്‍ നല്‍കുന്നതാണ് ഈ മരം. ഇത്തരം മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനെതിരെ മേഖലയില്‍ പ്രതിഷേധ ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.