banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-09-14 Wednesday

ബസ്സ്‌ ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ ഇടിച്ചു
ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

Posted on: 17 September 2014
16-09-14 buss accident
ചാവക്കാട് : മണത്തല മുല്ലത്തറയില്‍ ശബരമല തീര്‍ത്ഥാടകരുടെ ബസ് ഹോട്ടലിന്റെ റൂഫില്‍ ഇടിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍  മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 7 മണിക്കായിരുന്നു അപകടം. കോഴിക്കോട് നിന്നും ശബരമലക്ക് തീര്‍ത്ഥാടകരുമായി പോയിരുന്ന ബസ്സാണ് മുല്ലത്തറയില്‍ നിന്നും ചാവക്കാട് ഭാഗത്തേക്ക് തിരിയുമ്പോള്‍ സമീപത്തെ പറമ്പന്‍സ് ഹോട്ടലില്‍ ഇടിച്ചത്. ഇടത് ഭാഗം ചേര്‍ത്ത് എടുത്ത് തിരിച്ചതിനാല്‍ ഹോട്ടലിലെ മുകളിന്റെ മേല്‍ക്കൂരയില്‍ തട്ടുകയായിരുന്നു.  ബസ് പുറകോട്ട് മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ചാവക്കാട് പോലീ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.